Image

സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഞായറാഴ്ച പെരുന്നാള്‍ കൊടിയേറും

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് Published on 27 April, 2024
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഞായറാഴ്ച പെരുന്നാള്‍ കൊടിയേറും

ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്ക് ഭാരതത്തിനു പുറത്ത് ആദ്യമായി സ്വന്തമായ ദേവാലയം കരസ്ഥമാക്കിയ, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സുപ്രസിദ്ധിയാര്‍ജിച്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ പ്രധാന പെരുന്നാളിന് ഏപ്രില്‍ 28-ാം തീയതി ഞായറാഴ്ച കൊടിയേറും.  മെയ് 3, 4(വെള്ളി, ശനി) തീയതികളിലായി നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകളില്‍ റവ. ഫാദര്‍ ജെറി വര്‍ഗീസ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. ഏപ്രില്‍ 28-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ഇടവക വികാരി വെരി.റവ.പൗലൂസ് ആദായി കോറെപ്പിസ്‌ക്കോപ്പ പെരുന്നാള്‍ കൊടി ഉയര്‍ത്തും.

ശ്രീ.രാജു കെ.ജോയി(സെക്രട്ടറി), ശ്രീ. ജേക്കബ് മാത്യൂ(ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പെരുന്നാള്‍ കമ്മറ്റി ഭക്തിയാദരവുകളോടെ പെരുന്നാള്‍ ആചരണം നടത്തുവാന്‍ പ്രവര്‍ത്തിച്ചു വരുന്നു. ശ്രീ.സണ്ണികോന്നിയൂര്‍, ശ്രീ.ജോസ്‌മോന്‍ തര്യന്‍, ശ്രീ.ഏബ്രഹാം എ. വര്‍ഗീസ്, ശ്രീ.റജി വര്‍ഗീസ്, ശ്രീ.ആഷര്‍ ഏബ്രഹാം, ശ്രീ.അരുണ്‍ ജോര്‍ജ് എന്നിവരാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ കോര്‍ഡിനേറ്റര്‍മാര്‍.

വിശ്വാസികളായ ഏവരേയും പെരുന്നാള്‍ ചടങ്ങുകളിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക