തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ഗവ.എൽ പി സ്കൂളിലെ 48,49 ബൂത്തുകളിൽ ഇരുവിഭാഗവും വാഹനത്തിൽ വോട്ടർമാരെ എത്തിക്കുന്നതുമായുള്ള വാക്കേറ്റമാണ് കയ്യാങ്കളിയിൽ എത്തിയത്. തിരുവനന്തപുരം നടുമങ്ങട് 154ാം നമ്പർ ബൂത്തിൽ സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായി. ബൂത്ത് ലെവൽ ഓഫീസറുടെ സഹായത്താൽ സിപിഎം വോട്ടുപിടിച്ചു എന്നാരോപിച്ചായിരുന്നു വാക്കേറ്റം.