Image

ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം : രാജ്യത്ത് 61 ശതമാനം പോളിങ്

Published on 26 April, 2024
ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം : രാജ്യത്ത് 61 ശതമാനം പോളിങ്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ പതിമൂന്ന് സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് 61 ശതമാനം. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിച്ചു. പലയിടങ്ങളിലും കടുത്ത ചൂടിനെ അവഗണിച്ചാണ് വോട്ടര്‍മാര്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 102 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചിരുന്നു.

വോട്ടെടുപ്പ് ഏറെ സമാധാനപരമായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പലയിടത്തും വോട്ടിങ് സമയം കഴിഞ്ഞിട്ടും നീണ്ട ക്യൂ ഉള്ളതിനാല്‍ വോട്ടിങ് ശതമാനം ഉയരുമെന്ന് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് 70.22 ശതമാനമാണ് പോളിങ്. ത്രിപുരയില്‍ 78.53 ശതമാനവും മണിപ്പൂരില്‍ 77.18 ഉം ഉത്തര്‍പ്രദേശില്‍ 53.71 ശതമാനവും മഹാരാഷ്ട്രയില്‍ 53.84 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് എന്‍ഡിഎ പറയുന്നത്. 2014, 19 വര്‍ഷങ്ങളില്‍ നേരിട്ട തിരിച്ചടി മറികടക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷസഖ്യമായ ഇന്ത്യാ മുന്നണി പ്രതീക്ഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക