Image

പാരമ്പര്യത്തിന്റെയും പ്രത്യാശയുടെയും പാലം തീർക്കാൻ മാർപാപ്പയുടെ ആഹ്വാനം

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ് Published on 26 April, 2024
പാരമ്പര്യത്തിന്റെയും പ്രത്യാശയുടെയും  പാലം തീർക്കാൻ മാർപാപ്പയുടെ ആഹ്വാനം


വൃദ്ധരേയും കുഞ്ഞുങ്ങളെയും പരിപാലിക്കുന്ന സംഘടനയായ MEMORIAL PAPA FRANCESCO യ്ക്ക് പാപ്പാ ഏപ്രിൽ 26നു നടന്ന കൂടിക്കാഴ്ചയിൽ ആശംസകൾ നേർന്നു.

സംഘടനാംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, പ്രായാധിക്യം വന്നവരെയും കുട്ടികളെയും പരിചരിക്കുകയെന്നാൽ അവരുടെ പാരമ്പര്യം ഏറ്റെടുക്കുകയും വരും തലമുറയ്ക്ക് നൽകുകയും ചെയ്യുക എന്നതാണെന്നു ചൂണ്ടിക്കാട്ടി. മുലക്കുപ്പിയിൽ നിന്ന് കുടിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ സന്തോഷം കണ്ട പാപ്പാ, അതിലെ പ്രത്യാശയും വിശദീകരിച്ചു.

വൃദ്ധരും കുഞ്ഞുങ്ങളും പാരമ്പര്യവും പ്രത്യാശയും നമ്മളെ കൂട്ടിമുട്ടിക്കുന്ന പാലവുമാണെന്നു ചൂണ്ടിക്കാട്ടി, അതിനു സഹകരിക്കുന്ന സംഘടനയിലെ എല്ലാവർക്കും പാപ്പാ ഏറെ നന്ദി പ്രകാശിപ്പിച്ചു.  സഹകരണത്തിലെ സാർവ്വലൗകീകതയെ ശ്ലാഘിച്ച അദ്ദേഹം വൃദ്ധരിലും കുഞ്ഞുങ്ങളിലും തെളിയുന്ന പാരമ്പര്യവും പ്രത്യാശയും അടിവരയിട്ടു.

ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി പറഞ്ഞ പാപ്പാ, പതിവുപോലെ തനിക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു.

ദാമ എന്ന കായിക വിനോദത്തിന്റെ ഇറ്റാലിയൻ സംഘടനാംഗങ്ങളുമായും ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. സംഘടനയുടെ നൂറാം വാർഷികം പ്രമാണിച്ചായിരുന്നു കൂടിക്കാഴ്ച.

ദാമ എന്ന വിനോദത്തിന്റെ രണ്ടു പ്രധാന സ്വഭാവത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് പാപ്പാ അവരോടു സംസാരിച്ചത്. അത് എല്ലാവർക്കും പ്രാപ്യവും മനസ്സിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന ഒരു വിനോദമാണ്. ബുദ്ധിയും, കഴിവും ശ്രദ്ധയും ആവശ്യമായ ഈ വിനോദത്തിന് വലിയ സംവിധാനങ്ങൾ ആവശ്യവുമില്ല. എവിടെയും രണ്ടു പേർക്ക് ഒന്നിച്ചിരിക്കാനും വിനോദിക്കാനുമുള്ള അവസരം നൽകുന്ന ഒന്നാണത്.

അതുകൊണ്ടു തന്നെ ലോകത്തിന്റെ പല ഭാഗത്തും ഈ വിനോദം കണ്ടെത്താൻ കഴിയും. നമ്മുടെ തീരങ്ങളിലെത്തുന്ന പല കുടിയേറ്റക്കാരുടെയും ബുദ്ധിമുട്ടുകൾക്കിടയ്ക്കുള്ള ഒരു ഒഴിവു സമയവിനോദം കൂടിയാണ് ദാമ എന്ന് സൂചിപ്പിച്ച പാപ്പാ അതിന്റെ ലാളിത്യവും പങ്കിടാനുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കുകയും പുത്തൻ മാധ്യമങ്ങളുടെ ചൂഷണസാധ്യതകളിലേക്കും വിരൽ ചൂണ്ടി കാണിക്കുകയും ചെയ്തു.

സന്തോഷത്തോടെ അവരെ കാണാൻ കഴിയുന്നതിലും പരസ്പരം അറിയാനും കായികമായി വെല്ലുവിളിക്കുന്നതിലുമുള്ള നന്മ എടുത്തു പറയുകയും ചെയ്ത ഫ്രാൻസിസ് പാപ്പാ, സ്വാർത്ഥതയും ഒറ്റപ്പെടുത്തലും  അടയാളപ്പെടുത്തിയ ഇന്നത്തെ ലോകത്ത് ഈ വിനോദം ശുദ്ധവായുവും കുളിരും പകരുന്നുവെന്നു ചൂണ്ടിക്കാട്ടി. അവർക്ക് എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് അവരുടെ പ്രവർത്തനങ്ങളിൽ ആത്മീയതയുടെ നിമിഷങ്ങളെക്കൂടി സജ്ജീവമായി നിലനിർത്താൻ അഭ്യർത്ഥിച്ചു.

Pope stresses care for the young and the old


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക