Image

വധുവിന് നല്‍കുന്ന സ്വത്തില്‍ ഭര്‍ത്താവിന് അവകാശമില്ല : പെൺവീട്ടുകാർ നല്‍കുന്ന വസ്തുക്കളുടെ പൂർണ അവകാശം സ്ത്രീക്കുതന്നെയെന്ന് കോടതി

Published on 26 April, 2024
വധുവിന് നല്‍കുന്ന സ്വത്തില്‍ ഭര്‍ത്താവിന് അവകാശമില്ല : പെൺവീട്ടുകാർ നല്‍കുന്ന വസ്തുക്കളുടെ പൂർണ അവകാശം സ്ത്രീക്കുതന്നെയെന്ന്  കോടതി

ന്യൂഡല്‍ഹി: വധുവിന് വീട്ടുകാർ നല്‍കുന്ന സ്വർണമുള്‍പ്പെടെയുള്ള സമ്ബത്തില്‍ ഭർത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി.

പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്ബത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാൻ ധാർമികമായ ബാധ്യത ഭർത്താവിനുണ്ടെന്ന് കോടതി വ്യക്തമാക്കി.

മലയാളി ദമ്ബതിമാരുടെ കേസില്‍ സ്വർണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാൻ നിർദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.

വിവാഹത്തിനു മുമ്ബോ വിവാഹസമയത്തോ അതിനുശേഷമോ പെണ്‍വീട്ടുകാർ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടും.

അതിന്റെ പരിപൂർണമായ അവകാശം സ്ത്രീക്കുതന്നെയാണ്. അതവർക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭർത്താവിന് ഒരു നിയന്ത്രണവുമില്ല. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക