Image

ശിവഗിരി ഫൌണ്ടേഷൻ ഓഫ് വാഷിംഗ്‌ടൺ ഡി. സിയുടെ (എസ്സ്.എഫ്.ഡബ്ലിയു. ഡി.സി) വിഷു ആഘോഷം ഗംഭീരമായി

Published on 26 April, 2024
ശിവഗിരി ഫൌണ്ടേഷൻ ഓഫ് വാഷിംഗ്‌ടൺ ഡി. സിയുടെ (എസ്സ്.എഫ്.ഡബ്ലിയു. ഡി.സി) വിഷു ആഘോഷം ഗംഭീരമായി

വാഷിംഗ്‌ടൺ ഡി. സി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സിയിൽ ശിവഗിരി ഫൌണ്ടേഷൻ ഓഫ് വാഷിം ഗ്ടൺ ഡി.സിയുടെ (എസ്സ്. എഫ്. ഡബ്ലിയു. ഡി.സി) വിഷു ആഘോഷം ഇക്കഴിഞ്ഞ ഏപ്രിൽ 14-ാം തീയതി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ കാർഷികോത്സവം കൂടിയാണ് വിഷു. സംസ്കൃതത്തിൽ വിഷു എന്നാൽ തുല്യം എന്നാണ് അർത്ഥമാക്കുന്നത്. ഈ ദിവസം പകലും രാത്രിയും തുല്യതയോടെ വരുന്നു. മേടസം ക്രമത്തിന്റെ ദിവസമായ വിഷു ഒരു കുടുംബ ഉത്സവമാണ്.

എസ്സ്. എഫ്.ഡബ്ലിയു. ഡി. സിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം വിഷുക്കണി, വിഷു കൈനീ ട്ടം, കാർഷിക വിത്തുകളുടെ വിതരണം, വിഷു സദ്യ എന്നിവയോട്‌കൂടി ആഘോഷിച്ചു. പ്രസ്‌തുത ആഘോഷ ത്തിൽ എസ്സ്.എഫ്.ഡബ്ലിയു. ഡി.സി പ്രസിഡൻ്റ് വിഷുവിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും തുടർന്ന് മുതിർന്ന എസ്സ്.എഫ്.ഡബ്ലിയു.ഡി. ്. ഡബ്ലിയു.ഡി.സി അംഗങ്ങൾ വിഷുകൈനീട്ടവും, കാർഷിക വിത്തുകളുടെ വിതരണം നടത്തുകയും ചെയ്തു‌. അതിനു ശേഷം വിഭവസമൃദ്ധമായ വിഷു സദ്യയും നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക