Image

സ്‌മോക്ക് ബിസ്‌കറ്റുകള്‍ ജീവനെടുക്കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍

Published on 25 April, 2024
സ്‌മോക്ക് ബിസ്‌കറ്റുകള്‍ ജീവനെടുക്കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍

ചെന്നൈ: പുതുതലമുറയ്ക്കിടയില്‍ ട്രെന്‍ഡായി മാറിയ സ്‌മോക്ക് ബിസ്‌കറ്റുകള്‍ ജീവനെടുക്കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. വായില്‍വെക്കുമ്പോള്‍ പുകവരുന്ന സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട്. കുട്ടികള്‍ ഇത് കഴിക്കുന്നത് ജീവന്‍ അപകടത്തിലാകാന്‍ കാരണമാകുമെന്നും ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ക്ക് പുറമെ നൈട്രജന്‍ ഐസ് കലര്‍ന്ന ഭക്ഷണങ്ങള്‍ക്കും വിലക്കുണ്ട്. 

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നവയാണ് സ്മോക്ക് ബിസ്‌ക്കറ്റുകള്‍. ഭക്ഷണത്തില്‍ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തില്‍ വസ്തുക്കള്‍ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കള്‍ ആളുകളെ ആകര്‍ഷിക്കാന്‍ സ്മോക്ക് ബിസ്‌ക്കറ്റുകള്‍, സ്‌മോക്കിങ് പാനുകള്‍ തുടങ്ങിയ പേരുകളില്‍ വില്‍ക്കുകയാണ്.

നൈട്രജന്‍ സ്മോക്ക് ബിസ്‌ക്കറ്റുകള്‍ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി തമിഴ്‌നാട്ടില്‍ മരിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് അധികൃതര്‍ കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക