Image

പ്രമേഹ ചികിത്സയ്ക്കുപയോഗിക്കുന്ന മെറ്റ്‌ഫോമിന്‍ എന്ന മരുന്നിന് കൂടുതല്‍ ഗുണഫലങ്ങള്‍ ഉള്ളതായി പഠനങ്ങള്‍

ദുര്‍ഗ മനോജ് Published on 25 April, 2024
പ്രമേഹ ചികിത്സയ്ക്കുപയോഗിക്കുന്ന മെറ്റ്‌ഫോമിന്‍ എന്ന മരുന്നിന് കൂടുതല്‍ ഗുണഫലങ്ങള്‍ ഉള്ളതായി പഠനങ്ങള്‍

പ്രമേഹരോഗികള്‍ക്ക് ചിരപരിജിതമായ ഒരു മരുന്നാണ് മെറ്റ്‌ഫോമിന്‍. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാനും ടൈപ്പ് 2 ഡയബറ്റിക്‌നുള്ള മരുന്നായും ആണ് ഉപയോഗിച്ചു വരുന്നത്. എല്ലാ രംഗത്തും എന്ന പോലെ പ്രമേഹ ചികിത്സയിലും ധാരാളം മാറ്റങ്ങള്‍ ഇന്നു സംഭവിച്ചിട്ടുണ്ട്. മെറ്റ്‌ഫോമിനേക്കാള്‍ മികച്ച മരുന്നുകളും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ചോദ്യമിതാണ്, താരതമ്യേന ചെലവു കുറഞ്ഞ മരുന്നായ മെറ്റ് ഫോമിനെ അങ്ങനങ്ങ് മാറ്റി നിര്‍ത്തേണ്ടതുണ്ടോ?

പുതിയ പഠനങ്ങള്‍ പ്രകാരം, മെറ്റ്‌ഫോമിനെ അങ്ങനങ്ങ് എഴുതിത്തള്ളാനാകില്ല. ഈ മരുന്ന് ഹൃദ്രോഗ ചികിത്സയ്ക്കും, ചിലതരം കാന്‍സറുകള്‍, കൊഗിനിറ്റീവ് ഡിക്ലൈന്‍ അഥവാ ധാരണക്കുറവു പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരായി പോരാടും. ഈ മരുന്നിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി സ്വഭാവം ആണ് ഇത്തരം രോഗങ്ങളെ തടയാന്‍മെറ്റ് ഫോമിന് കരുത്തു നല്‍കുന്നത്. മാത്രവുമല്ല. മെറ്റ്‌ഫോമിന്റെ വില സാധാരണക്കാര്‍ക്കും താങ്ങാനാകുന്നതാണ്. കൂടാതെ വാര്‍ദ്ധക്യത്തെ സാവകാശമിക്കാനും വാര്‍ദ്ധക്യ സഹജമായ പല പ്രശ്‌നങ്ങളും തടയാനും ഈ മരുന്നിനു കഴിവുണ്ട്. അറുപത്തി അഞ്ചിനും എഴുപത്തൊമ്പതിനും മധ്യേ പ്രായമുള്ള മൂവായിരം പേരില്‍ ആറു വര്‍ഷം നടത്തിയ ഗവേഷണത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍.

ചിലര്‍ പത്തു വര്‍ഷത്തിലേറെയായി മെറ്റ് ഫോമിന്‍ കഴിച്ച് ശരീരഭാരം കൂടതെയും പ്രമേഹം നിയന്ത്രണ വിധേയമാക്കിയും ആരോഗ്യത്തോടെ തുടരുന്നു.

മെറ്റ്‌ഫോമിന്‍ ഒരാളുടെ ജീവിതദൈര്‍ഘ്യം കൂട്ടുമോ എന്ന് അറിയില്ല, എന്നാല്‍ തെളിവുകള്‍ കാണിക്കുന്നത് അതിനതു കഴിയുമെന്നാണ് എന്നാണ് അമേരിക്കന്‍ ഫെഡറേഷന്‍ ഫോര്‍ ഏജങ് ഗവേഷകനായ സ്റ്റീവന്‍ ആസ്റ്റഡ് പറയുന്നത്.

പഠനങ്ങള്‍ പറയുന്നത്. ഈ ഔഷധം, ഗ്യാസോഇന്റസ്സ്‌റ്റൈനല്‍, രക്ത, മൂത്രാശയ സംബന്ധമായ കാന്‍സറുകളെ ചെറുക്കും എന്നാണ്. ഇത് തീര്‍ത്തും അതിശയിപ്പിക്കുന്ന കണ്ടെത്തലാണ്.ഒരു ബ്രിട്ടീഷ് പഠനം പറയുന്നത് ഈ മരുന്ന് ടൈപ്പ് 2 പ്രമേഹ രോഗികളിലെ ഡിമന്‍ഷ്യ റിസ്‌കും, ഹൃദയ സംബന്ധമായ രോഗങ്ങളും കുറയ്ക്കുന്നു എന്നാണ്.
ഇത്ര നാളത്തെ മെറ്റ്‌ഫോമിന്‍ പരീക്ഷണങ്ങള്‍ ഏതായാലും ഒരു മോശം റിസള്‍ട്ട് നല്‍കിയിട്ടില്ല എങ്കിലും ചില മെറ്റ്‌ഫോമിന്‍ ഉപയോക്താക്കള്‍ വൈറ്റമിന്‍ ബി ഡെഫിഷ്യന്‍സിയും പുതിയ മസില്‍ സെല്ലുകള്‍ വളരുന്നതിലുള്ള തടസ്സവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക