Image

കെനിയയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 38 മരണം

Published on 25 April, 2024
കെനിയയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും  38 മരണം

കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ റോഡുകള്‍ അടച്ചു. നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്. നെയ്‌റോബിയില്‍ കനത്ത മഴ തുടരുകയാണ്. ഒറ്റപ്പെട്ടുപോയ 18 പേരെ രക്ഷിച്ചതായി കെനിയ റെഡ് ക്രോസ് സൊസൈറ്റി വ്യക്തമാക്കി. പ്രധാന ഹൈവേകളില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏകദേശം 60,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക