Image

ഡോ. സുകുമാര്‍ അഴീക്കോട്-തത്ത്വമസി പുരസ്‌കാരങ്ങള്‍ 2023 പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കഥയ്ക്കുള്ള അവാര്‍ഡ് എസ് സജിനിയുടെ ജ്ഞാനസ്‌നാനത്തിന്

ദുര്‍ഗ മനോജ് Published on 22 April, 2024
ഡോ. സുകുമാര്‍ അഴീക്കോട്-തത്ത്വമസി പുരസ്‌കാരങ്ങള്‍ 2023 പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കഥയ്ക്കുള്ള അവാര്‍ഡ് എസ് സജിനിയുടെ ജ്ഞാനസ്‌നാനത്തിന്
കക്ഷിരാഷ്ട്രീയവും മതവും സാമൂഹ്യസേവനവും സമന്വയിപ്പിച്ചുവന്ന പാണക്കാട് തറവാടിന്റെ പാരമ്പര്യം, ഒപ്പം കേരള രാഷ്ട്രീയത്തില്‍ മതസൗഹാര്‍ദ്ദത്തിനു നല്‍കിയ നിസ്തുലമായ സംഭാവനകളും പരിഗണിച്ച് ഈ വര്‍ഷത്തെ ഡോ. സുകുമാര്‍ അഴീക്കോട് - തത്ത്വമസി പുരസ്‌കാരം പാണക്കാട് തറവാടിന് നല്‍കും.
 
മെയ് 12-ന് മലപ്പുറത്ത് വെച്ചു നടക്കുന്ന 'തത്ത്വമസി' സാഹിത്യോത്സവത്തില്‍ വെച്ച് പാണക്കാട് തറവാട്ടിലെ മുതിര്‍ന്ന അംഗവും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനുമായ സെയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
 
ഡോ. സുകുമാര്‍ അഴീക്കോട് - തത്ത്വമസി പുരസ്‌കാരം
പാണക്കാട് തറവാടിന്
തത്ത്വമസി - ജ്യോതിര്‍ഗമായ പുരസ്‌കാരം
കാര്‍ത്തിക ചന്ദ്രന്‍ (ചിത്രകാരി, എഴുത്തുകാരി, സാംസ്‌കാരിക പ്രവര്‍ത്തക )
തത്ത്വമസി - സാഹിത്യശ്രേഷ്ഠ പുരസ്‌കാരം
സിജിത അനില്‍ (കവി, കഥാകാരി, ഹൊറര്‍ നോവലിസ്റ്റ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം)
ഡോ. സുകുമാര്‍ അഴീക്കോട് - തത്ത്വമസി സാഹിത്യ പുരസ്‌കാരം
നോവല്‍ : വി.ജി തമ്പി ('ഇദം പാരമിതം')
കഥ : സജിനി എസ് (ജ്ഞാനസ്‌നാനം)
ആത്മകഥ : മനോ ജേക്കബ് (പിരിയന്‍ ഗോവണി)
പ്രവാസസാഹിത്യം : സുരേഷ് വര്‍മ്മ (കഥ - ലാല്‍ താംബേ)
കവിത : രമാ പിഷാരടി (ഗൂഡം, വാക്കിലൊതുങ്ങാത്ത മൗനം)
ഗദ്യ കവിത : ശ്രീജിത്ത് അരിയല്ലൂര്‍ (ഒരു സുഗന്ധം വാലാട്ടുന്നു)
പഠനം : ഡോ. റോസ് മേരി ജോര്‍ജ്. പി  (നാടകം രാഷ്ട്രീയം, കെ രാമകൃഷ്ണപിള്ള)
യാത്രാ വിവരണം : നന്ദിനി മേനോന്‍  (ആംചൊ ബസ്തര്‍)
ബാലസാഹിത്യം : ശിവരാജന്‍ കോവിലഴികം (മിന്നാമിന്നികള്‍)
സദാനന്ദന്‍ പാണാവള്ളി (കൊമ്പനാനയും കുറുമ്പനുറുമ്പും)
ജൂറി സ്‌പെഷ്യല്‍ പുരസ്‌കാരം
1. ഷമിന ഹിഷാം : നോവല്‍ (ഊദ്)
2. ബിന്ദു മരങ്ങാട് : കഥ (കൂട് സ്വപനം കാണുന്ന കിളികള്‍ )
3. ഗിരീഷ് വര്‍മ്മ ബാലുശ്ശേരി : സിനിമ സാഹിത്യം (ഈറന്‍ കാറ്റിന്‍ ഈണം പോലെ )
4. അഭിരാമി എ.എസ്. : ഇഗ്ലീഷ് കവിത (Life Sometimes)
റിട്ടയര്‍ഡ് ജസ്റ്റീസ് കെമാല്‍ പാഷ (രക്ഷാധികാരി), ടി.ജി. വിജയകുമാര്‍ (ചെയര്‍മാന്‍), അയ്മനം ജോണ്‍, കുരീപ്പുഴ ശ്രീകുമാര്‍, പ്രൊഫ. ബി. ജയലക്ഷ്മി, ബി. രാമചന്ദ്രന്‍ നായര്‍, പ്രസന്നന്‍ ആനിക്കാട്, ജി. പ്രകാശ്, അനിത കെ.ആര്‍., ബിജു കുഴിമുള്ളില്‍ തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ 12 പേരടങ്ങുന്ന അഡ്മിന്‍ പാനല്‍ എന്നിവര്‍ ചേര്‍ന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഡോ. സുകുമാര്‍ അഴീക്കോട് - തത്ത്വമസി പുരസ്‌കാരം.
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക