Image

ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published on 22 April, 2024
ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് (30) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രില്‍ 13 ന് പൊന്തൻപുഴ വനത്തിനു സമീപത്തായിരുന്നു ആക്രമണം.

ഒന്നിച്ച്‌ വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പൊന്തൻ പുഴ വനമേഖലയില്‍ എത്തിച്ച്‌ മദ്യം നല്‍കിയശേഷം സുമിത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പ്രതികളായ ഇടുക്കി അയ്യൻകോവില്‍ സ്വദേശി സാബു മാത്യു, കൊടുങ്ങൂർ സ്വദേശി പ്രസീദ് എന്നിവരെ മണിമല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക