Image

ആടുജീവിതം 150 കോടിയും കടന്ന് കുതിക്കുന്നു, ഈ വര്‍ഷം 150 കടന്ന രണ്ടാമത്തെ മലയാള ചിത്രം

Published on 22 April, 2024
ആടുജീവിതം 150 കോടിയും കടന്ന് കുതിക്കുന്നു, ഈ വര്‍ഷം 150 കടന്ന രണ്ടാമത്തെ മലയാള ചിത്രം

ബ്ലെസി- പൃഥ്വിരാജ് ചിത്രംആടുജീവിതം 150 കോടിയും കടന്ന് കുതിക്കുന്നു, ഈ വര്‍ഷം 150 കടന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ആടുജീവിതം. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംനേടിയത്. 25 ദിവസം കൊണ്ടാണ് നേട്ടം. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി ചിത്രമായാണ് ആടുജീവിതം മാറിയത്. മഞ്ഞുമ്മല്‍ ബോയ്‌സും, 2018 ഉും ആണ് ബ്ലെസി ചിത്രത്തിന് മുന്നിലുള്ളത്. റിലീസ് ചെയ്ത് വെറും നാല് ദിവസത്തില്‍ അന്‍പത് കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍. ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തില്‍ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്.

ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ലോകത്താകമാനം പുതിയ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം മലയാളത്തില്‍ നിന്ന് ഈ വര്‍ഷം 150 കോടി ക്ലബ്ബില്‍ കയറുന്ന രണ്ടാമത്തെ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ഇത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക