Image

നിമിഷ പ്രിയയുടെ അമ്മ യമനില്‍ എത്തി, തലാലിന്റെ ബന്ധുക്കളേയും ഗോത്രതലവന്മാരെയും കാണും

Published on 22 April, 2024
നിമിഷ പ്രിയയുടെ അമ്മ യമനില്‍ എത്തി, തലാലിന്റെ ബന്ധുക്കളേയും ഗോത്രതലവന്മാരെയും കാണും

സന : കൊലപാതക കേസില്‍ യമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനില്‍ എത്തി. ഇന്നലെ രാത്രി ഏദനിലെ വിമാനത്താവളത്തില്‍ എത്തിയ പ്രേമകുമാരി റോഡ് മാര്‍ഗം തലസ്ഥാനമായ സന്‍ആയിലേക്ക് പോകും. നിമിഷപ്രിയയെ ജയിലെത്തി കണ്ടതിന് ശേഷം യെമനിലെ ഗോത്രതലവന്മാരെ അടക്കം പ്രേമകുമാരി കാണും. കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തെയും പ്രേമകുമാരി കാണും. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പ്രേമകുമാരിക്ക് ഒപ്പം ഉണ്ട്.

കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ മഹ്ദിയുടെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ പ്രേമകുമാരി. യമനിലെ നിയമം അനുസരിച്ച് ഇരകളുടെ കുടുംബത്തിന് ബ്ലഡ് മണി വാങ്ങി പ്രതിക്ക് മാപ്പ് നല്‍കാന്‍ കഴിയും. സഊദി ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഇത്തരത്തില്‍ അണ് സാധ്യമാകുന്നത്. എന്നാല് നിഷയുടെ കേസില്‍ തലാലിന്റെ കുടുംബം ഇതുവരെ ബ്ലഡ് മണി ചോദിച്ചിട്ടില്ല. അതിനാല്‍ ചര്‍ച്ചയിലൂടെ ബ്ലഡ് മണി കൊടുത്ത് നിമിഷയെ മോചിപ്പിക്കുകയും ഇക്കാര്യം അവരോട് ആവശ്യപ്പെടുകയും ആണ് യാത്രയുടെ ലക്ഷ്യം.

2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക