Image

ചിക്കാഗോ പോലീസ് ഓഫീസര്‍ ലൂയിസ് ഹ്യൂസ്‌ക(31)വെടിയേറ്റ് മരിച്ചു

പി.പി-ചെറിയാന്‍ Published on 22 April, 2024
ചിക്കാഗോ പോലീസ് ഓഫീസര്‍ ലൂയിസ് ഹ്യൂസ്‌ക(31)വെടിയേറ്റ് മരിച്ചു

ചിക്കാഗോ: ചിക്കാഗോ പോലീസ് ഓഫീസര്‍ ലൂയിസ് ഹ്യൂസ്‌ക   വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ ഗേജ് പാര്‍ക്കില്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന്‍ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ എട്ടാമത്തെ പോലീസ് ഡിസ്ട്രിക്റ്റിലാണ് വെടിവയ്പുണ്ടായതെന്ന് ലാറി സ്‌നെല്ലിംഗ് പറഞ്ഞു.

ഉദ്യോഗസ്ഥന്റെ വാഹനം സംഭവസ്ഥലത്ത് കണ്ടെത്തിയതായി  പോലീസ്   പറഞ്ഞു.

അഞ്ചാമത്തെ ഡിസ്ട്രിക്ട് പ്രയോറിറ്റി റെസ്പോണ്‍സ് ടീമില്‍ ജോലി ചെയ്തിരുന്ന ലൂയിസ് എം. ഹ്യൂസ്‌ക എന്ന ഉദ്യോഗസ്ഥനെ മേയറുടെ ഓഫീസ് തിരിച്ചറിഞ്ഞു. തന്റെ 31-ാം ജന്മദിനം ആഘോഷിക്കാന്‍ വെറും രണ്ട് ദിവസം ശേഷിക്കെയാണ് ആറ് വര്‍ഷം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന  അദ്ദേഹത്തെ മരണം തട്ടിയെടുത്തത്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക