Image

കോണ്‍ഗ്രസിന് ഭീകരതയോട് മൃദുസമീപനം: പ്രതിപക്ഷം അധികാരത്തിലേറിയാല്‍ രാജ്യത്ത് കലാപങ്ങളുണ്ടാകും; അമിത് ഷാ

Published on 22 April, 2024
കോണ്‍ഗ്രസിന്  ഭീകരതയോട് മൃദുസമീപനം: പ്രതിപക്ഷം അധികാരത്തിലേറിയാല്‍ രാജ്യത്ത് കലാപങ്ങളുണ്ടാകും; അമിത് ഷാ
പാറ്റ്ന: കോണ്‍ഗ്രസും സഖ്യകക്ഷികളും ഭീകരതയോട് മൃദുസമീപനം പുലർത്തുന്നവരും ദുർബല വിഭാഗങ്ങളെ അവഗണിക്കുന്നവരുമാണെന്ന് ആഭ്യന്തരമന്ത്രി അമിത്‌ ഷാ.
 
രാജ്യത്ത് അവർ അധികാരത്തില്‍ വരുന്ന പക്ഷം പട്ടിണി വർധിക്കുമെന്നും കലാപങ്ങളും അതിക്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ ബിഹാറിലെ കാതിഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു. കുടുംബവാഴ്ചയെ തുടച്ചുനീക്കിയ സർക്കാരാണിതെന്നും മോദിസർക്കാരിന് നക്സലിസത്തെ ഇല്ലാതാക്കാനായിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭീകരതയെയും സർക്കാരിന് അടിച്ചമർത്താനായി എന്ന് അവകാശപ്പെട്ട അമിത് ഷാ ഭീകരർക്കെതിരേ പോരാടാൻ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ആർക്കും ധൈര്യമില്ലായിരുന്നുവെന്നും പറഞ്ഞു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക