Image

കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്‌ളീങ്ങള്‍ക്ക് നല്‍കുമെന്ന പ്രസ്താവന; മോദിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

Published on 22 April, 2024
കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്‌ളീങ്ങള്‍ക്ക് നല്‍കുമെന്ന പ്രസ്താവന; മോദിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

യ്‌പൂർ: രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങള്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്.

ആദ്യഘട്ട തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മനസിലായതോടെ മോദി വർഗീയ കാർഡിറക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

'രാജ്യത്തിൻറെ സ്വത്തില്‍ കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട്, അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം കണക്കാക്കി അതിൻറെ വിവരമെടുക്കുമെന്നും പിന്നീട് ആ സ്വത്ത് കോണ്‍ഗ്രസ് വിതരണം ചെയ്യും' എന്നാണ് രാജസ്ഥാനിലെ ബനസ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് പരിപാടിയില്‍ മോദി പറഞ്ഞത്. കോണ്‍ഗ്രസ് തിര‌ഞ്ഞെടുപ്പ് പ്രകടനപത്രിക ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രതികരണം.

കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത് മാവോയിസ്റ്റ് വാദമാണ്. അവർ അധികാരത്തിലെത്തിയാല്‍ രാജ്യത്തിൻറെ സമ്ബത്ത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും. കൂടുതല്‍ കുട്ടികളുള്ളവർക്ക് ആ പണം വിതരണം ചെയ്യും. ആ പറഞ്ഞിരിക്കുന്ന കാര്യം ആശങ്കയുളവാക്കുന്നു. ' മോദി പ്രസംഗത്തില്‍ ആരോപിച്ചു. സിഎഎ റദ്ദാക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ നിലപാടുകള്‍ ഉത്തരേന്ത്യയില്‍ ശക്തമായി ഉന്നയിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍, ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തൻറെ പദവിയില്‍ ഇത്ര അധ:പതിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇതിഹാദ് ഉല്‍ മുസ്ളീമിൻ (എഐഎംഐഎം) പ്രസിഡന്റ് അസദ്ദുദ്ദീൻ ഒവൈസിയും രൂക്ഷ വിമർശനം ഉന്നയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക