Image

ഹോം നഴ്സായെത്തി വീട്ടിൽ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന മധ്യവയസ്കൻ പിടിയില്‍

Published on 22 April, 2024
ഹോം നഴ്സായെത്തി  വീട്ടിൽ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന മധ്യവയസ്കൻ പിടിയില്‍

ചെങ്ങന്നൂര്‍: വീട്ടുടമയുടെ പിതാവിനെ നോക്കാനായി ഹോം നഴ്‌സ് ജോലിക്കെത്തി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്ന് സ്ഥലം വിട്ട മധ്യവയസ്കൻ അറസ്റ്റില്‍.

കന്യാകുമാരി മാര്‍ത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദനന്‍ (55) ആണ് ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 19ന് ഹോം നഴ്‌സായി പുലിയൂര്‍ പൊറ്റമേല്‍ കടവ് വാലുപറമ്ബില്‍ ബിജുവിന്റെ പിതാവിനെ ശുശ്രൂഷിക്കാനായാണ് ഇയാള്‍ വീട്ടിലെത്തിയത്. 20ന് പുലര്‍ച്ചെ ഇയാളെ കാണാതായി.

അലമാരയില്‍ സൂക്ഷിച്ച നാല് പവന്‍ ആഭരണങ്ങളും കാല്‍ ലക്ഷം രൂപയും കവര്‍ന്നായിരുന്നു സ്ഥലം വിട്ടത്. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക