Image

സൂററ്റില്‍ കോണ്‍ഗ്രസിന് തിരിച്ചടി; നിലേഷ് കുംഭാണിയുടെ പത്രിക തള്ളി

Published on 21 April, 2024
സൂററ്റില്‍ കോണ്‍ഗ്രസിന് തിരിച്ചടി; നിലേഷ് കുംഭാണിയുടെ പത്രിക തള്ളി

സൂററ്റ്: നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചവര്‍ പിന്മാറിയതോടെ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാണിയുടെ പത്രിക തള്ളി. നിലേഷിനെ നിര്‍ദേശിച്ച മൂന്നു പേരും നാമനിര്‍ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ് പത്രിക അസാധുവായത്.

കഴിഞ്ഞ ദിവസം മൂന്നു പേരെയും കാണാനില്ലെന്ന് കാണിച്ച് കോണ്ഗ്രസ് പരാതി നല്‍കിയിരുന്നു. മണ്ഡലത്തില്‍ പകരം സ്ഥാനാര്‍ഥിയായി നിലേഷിനൊപ്പം നാമനിര്‍ദേശ പത്രിക നല്‍കിയ സുരേഷ് പദ്‌ലസയുടെ പത്രികയും തള്ളി. സുരേഷിന്റെ ഏക നിര്‍ദേശകന്‍ പിന്മാറിയതോടെയാണിത്. ഇതോടെ സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടാകില്ല. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക