Image

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; രാജ്മോഹന്‍ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടീസ്

Published on 21 April, 2024
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; രാജ്മോഹന്‍ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടീസ്

ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയത് സംബന്ധിച്ച്‌ കാസർകോട്ടെ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

സാമൂഹിക മാധ്യമത്തിലൂടെ പ്രചാരണം നടത്തുന്ന വീഡിയോയില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയതിനാണ് നോട്ടീസ്.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പോസ്റ്റര്‍ കുട്ടികള്‍ ഒട്ടിക്കുന്ന വീഡിയ പ്രചരിച്ചിരുന്നു. നോട്ടീസ് നല്‍കി 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക