Image

രണ്ടാംഘട്ട വോട്ടെടുപ്പ്: കേരളം അടക്കം 88 മണ്ഡലങ്ങള്‍ വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്

Published on 21 April, 2024
രണ്ടാംഘട്ട വോട്ടെടുപ്പ്: കേരളം അടക്കം 88 മണ്ഡലങ്ങള്‍ വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഇനി നാലു നാള്‍ കൂടി. കേരളം അടക്കം 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തുക.

13 സംസ്ഥാനത്തായി 1210 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ഈ മണ്ഡലങ്ങളില്‍ പ്രചാരണം ഉച്ചസ്ഥായിയിലെത്തി.

കർണാടകത്തിലെ ഉഡുപ്പി ചിക്‌മഗളൂരു, ഹസ്സൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമക്കൂറു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബംഗളൂരു റൂറല്‍, നോർത്ത്‌, സെൻട്രല്‍, സൗത്ത്‌, കോളാർ, ചിക്കബല്ലാപുർ എന്നീ 14 മണ്ഡലങ്ങളിലും അസമിലെ കരിംഗഞ്ച്‌, സില്‍ച്ചാർ, ദാരങ്‌ ഉദല്‍ഗുഡി, നാഗോണ്‍, ദിഫു മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ്‌ നടക്കും.

ബിഹാറില്‍ കിഷൻഗഞ്ച്‌, കതിഹാർ, പുർണിയ, ഭഗാല്‍പുർ, ബാങ്ക, ഛത്തീസ്‌ഗഢില്‍ രാജ്‌നന്ദഗാവ്, കാങ്കർ, മഹാസമുന്ദ്‌, മധ്യപ്രദേശില്‍ ടിക്കംഗഡ്‌, ദാമോഹ്‌, ഖജുരാഹോ, സത്‌ന, റേവ, ഹോഷംഗബാദ്‌, ബേതുല്‍, മഹാരാഷ്ട്രയില്‍ ബുല്‍ദാന, അകോല, അമരാവതി, വാർധ, യവത്‌മല്‍ വാഷിം, ഹിംഗോലി, നന്ദഡ്‌, പർഭാനി മണ്ഡലങ്ങളും 26 ന് പോളിങ് ബൂത്തിലെത്തും.

ഔട്ടർ മണിപ്പുർ, ത്രിപുര ഈസ്റ്റ്‌, രാജസ്ഥാനില്‍ ടോങ്ക്‌ സവായ്‌ മധോപുർ, അജ്‌മീർ, പാലി, ജോധ്‌പുർ, പാർമർ, ജലോർ, ഉദയ്‌പുർ, ബൻസ്വാര, ചിറ്റോർഗഡ്‌, രാജ്‌സമന്ദ്‌, ഭില്‍വാര, കോട്ട, ബല്‍വാർ--ബാരൻ, ഉത്തർപ്രദേശില്‍ അംറോഹ, മീറത്ത്‌, ബാഗ്‌പത്‌, ഗാസിയാബാദ്‌, ഗൗതംബുദ്ധ നഗർ, ബുലന്ദ്‌ഷഹർ, അലിഗഢ്‌, മഥുര, ബംഗാളില്‍ ഡാർജിലിങ്‌, റായിഗഡ്‌, ബലൂർഘട്ട്‌, ജമ്മു -കശ്‌മീരില്‍ ജമ്മു എന്നിവിടങ്ങളിലും 26നാണ്‌ വോട്ടെടുപ്പ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക