Image

ബ്രഹ്മപുരം തീ പിടിത്തം : കോര്‍പറേഷന് നഷ്ടം 120.44 കോടി രൂപയെന്ന് എ.ജി റിപ്പോര്‍ട്ട്

Published on 21 April, 2024
ബ്രഹ്മപുരം തീ പിടിത്തം  : കോര്‍പറേഷന്  നഷ്ടം 120.44 കോടി രൂപയെന്ന് എ.ജി റിപ്പോര്‍ട്ട്

കോഴിക്കോട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് ആകെ ഉണ്ടായ നഷ്ടം 120 120.44 കോടി രൂപയെന്ന് എ.ജി റിപ്പോർട്ട്.

കോർപറേഷന് വന്ന മൊത്തം നാശനഷ്ടങ്ങള്‍ക്കായി സോണ്ടയില്‍ നിന്ന് 120.44 കോടി രൂപ ക്ലെയിം ചെയ്‌തു. എന്നാല്‍ കരാറുകാരനില്‍ നിന്ന് പ്രതികരണമൊന്നും കിട്ടിയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബയോമൈനിങ്ങിന് സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ 11.27 കോടി രൂപ ഫലമില്ലാതെ ചെലവഴിച്ചു വെന്നും പരിശോധനയില്‍ തെളിഞ്ഞു. ഇക്കാര്യത്തില്‍ കൊച്ചി കോർപറേഷൻെറയും സർക്കാരിന്റെയും വീഴ്ചകള്‍ അക്കമിട്ട് നിരത്തുകയാണ് റിപ്പോർട്ട്.

ബ്രഹ്മപുരത്ത് പൈതൃക മാലിന്യ സംസ്‌കരണത്തിനുള്ള ടെൻഡർ നടപടികള്‍ അനന്തമായി നീണ്ടു പോകുകയും തീപിടിത്തം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക-ആരോഗ്യ അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന വസ്തുത കണക്കിലെടുത്താണ് 2005 ലെ ദുരന്ത നിവാകരണ മാനേജ്മെന്റ് നിയമപ്രകാരം ബ്രഹ്മപുരത്ത് കുമിഞ്ഞുകൂടുന്ന മാലിന്യത്തിന്റെ ശാസ്ത്രീയ മാനേജ്‌മെന്റ് ചുമതല കോർപറേഷനില്‍ നിന്ന് ഏറ്റെടുത്തു സർക്കാർ ഉത്തരവിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക