Image

സിറിയയിലും ലെബനനിലും ഇറാൻ വിപ്ളവ  സേനാ നേതാക്കളെ ഇസ്രയേൽ തുടച്ചു നീക്കി (പിപിഎം) 

Published on 21 April, 2024
സിറിയയിലും ലെബനനിലും ഇറാൻ വിപ്ളവ  സേനാ നേതാക്കളെ ഇസ്രയേൽ തുടച്ചു നീക്കി (പിപിഎം) 

ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ സിറിയയിലും ലെബനനിലും ഇറാൻ വിപ്ലവ ഗാർഡുകളുടെ ഉന്നത നേതൃത്വം മുഴുവൻ 'തുടച്ചു നീക്കപ്പെട്ടു' എന്നു ബ്ലൂംബെർഗ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ ഹിസ്‌ബൊള്ള ഉൾപ്പെടെ ഇറാൻ പിന്തുണ നൽകുന്ന പോരാളി സംഘങ്ങളുടെ  പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നത് ഈ മുതിർന്ന കമാൻഡർമാർ ആണെന്നു റിപ്പോർട്ടിൽ പറയുന്നു. 

ദമാസ്കസിൽ രണ്ടാഴ്ച മുൻപ് ഇറാൻ കോൺസലേറ്റ് അടിച്ചു തകർത്തപ്പോൾ വിപ്ലവ സേനയുടെ മേധാവി മുഹമ്മദ് റേസ സഹീദിയും ആറു സഹായികളും കൊല്ലപ്പെട്ടിരുന്നു. സിറിയൻ തലസ്ഥാനത്തു ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന കോൺസലേറ്റ് കെട്ടിടത്തിൽ അവർ ഉണ്ടായിരുന്നുവെന്ന നിർണായക വിവരം ലഭിച്ച ശേഷമാണ് ഇസ്രയേൽ ആക്രമിച്ചത്. 

സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ രണ്ടു സഹോദരന്മാരുടെ വീടുകൾ സ്ഥിതി ചെയ്യുന്ന തെരുവിലാണ് ഇറാന്റെ എംബസിയും കോൺസലേറ്റും. വളരെ ഉയർന്ന സുരക്ഷയാണ് അവിടെയുള്ളത്. 
 
സിറിയയിൽ 18 വിപ്ലവ സേനാ കമാൻഡർമാരെ ഇസ്രയേൽ വധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

Israel eliminated top Iran commanders 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക