Image

തടവിൽ കഴിഞ്ഞ  ഇന്ത്യക്കാരൻ അറ്റ്ലാന്റയിൽ മരിച്ചു (പിപിഎം) 

Published on 19 April, 2024
തടവിൽ കഴിഞ്ഞ  ഇന്ത്യക്കാരൻ അറ്റ്ലാന്റയിൽ മരിച്ചു (പിപിഎം) 

യുഎസിൽ അനധികൃതമായി പ്രവേശിച്ചു എന്ന കുറ്റത്തിനു നാടുകടത്തലിനു കോടതി വിധിച്ച ഇന്ത്യക്കാരൻ ശിക്ഷ നടപ്പാക്കുന്നതു കാത്തിരിക്കെ അറ്റ്ലാന്റയിൽ മരണമടഞ്ഞു. ജസ്പാൽ സിംഗ് (57) മരണമടഞ്ഞതായി ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റിനെ അറിയിച്ചുവെന്നു യുഎസ് അധികൃതർ വെളിപ്പെടുത്തി. 
ഏപ്രിൽ 15നു അറ്റ്ലാന്റയിൽ ആശുപത്രിയിലാണ് സിംഗ് മരിച്ചത്. ഓട്ടോപ്സി നടത്തുമെന്ന് യുഎസ് ഇമ്മിഗ്രെഷൻ-കസ്റ്റംസ് വകുപ്പ് അറിയിച്ചു. 

ഇന്ത്യൻ പൗരനായ സിംഗ് യുഎസിൽ ആദ്യം അനധികൃതമായി പ്രവേശിച്ചത് 1992 ഒക്ടോബർ 25നാണ്. അദ്ദേഹത്തെ യുഎസിൽ നിന്നു പുറത്താക്കാൻ 1998 ജനുവരി 21നു കോടതി ഉത്തരവിട്ടു. സിംഗ് പിന്നീട് ഇന്ത്യയിലേക്കു മടങ്ങി. 

എന്നാൽ 2023 ജൂൺ 29നു വീണ്ടും മെക്സിക്കോയിൽ നിന്നു യുഎസിൽ കടക്കാൻ ശ്രമിക്കുമ്പോൾ കസ്റ്റംസിന്റെ ബോർഡർ പട്രോൾ സിംഗിനെ പിടികൂടി. അവർ അദ്ദേഹത്തെ അറ്റ്ലാന്റയിൽ ഒരു ഫെഡറൽ പ്രോസസ്സിംഗ് സെന്ററിലേക്കു (ഇ ആർ ഒ) മാറ്റി തടവിൽ വച്ചു. 

തടവിലിരിക്കെ വിദേശപൗരൻ മരിച്ചാൽ യുഎസ് കോൺഗ്രസ് ഉൾപ്പെടെ ബന്ധപ്പെട്ടവരെയും മാധ്യമങ്ങളെയും ഇ ആർ ഒ അറിയിക്കണമെന്നു നിയമമുണ്ട്. 

Indian citizen dies in US while awaiting deportation 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക