Image

പ്രിയ വര്‍ഗീസിന് എതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

Published on 19 April, 2024
പ്രിയ വര്‍ഗീസിന് എതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിലേക്ക് പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേള്‍ക്കണമെന്ന ഹർജിക്കാരൻറെ ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി.

ഈ ഹർജി അടിയന്തരമായി കേള്‍ക്കേണ്ട ആവശ്യകത എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്‌കറിയയുടെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു.

ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് പ്രിയ വർഗീസിന് എതിരെ യുജിസിയും ജോസഫ് സ്കറിയയും നല്‍കിയ ഹർജികള്‍ പരിഗണിക്കുന്നത്. ഈ ബെഞ്ചിന് മുമ്ബാകെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്‌കറിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാല്‍, ഹർജിക്കാരൻറെ ആവശ്യം അംഗീകരിക്കാൻ ബെഞ്ച് തയ്യാറായില്ല. കഴിഞ്ഞ ആഴ്ചയും ഇതേ ആവശ്യം ജോസഫ് സ്‌കറിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക