ആലുവ: ആലുവയില്‍ ട്രെയിനില്‍ നിന്നും ഇറങ്ങവേ അപകടം, കാലിന് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന് റോജി(18) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45 നാണ് സംഭവം.
തിരുവല്ലയില്‍ നിന്നും ട്രെയിനില്‍ കയറിയ റോജി ആലുവയില്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ് കാല് ട്രെയിനിന്റെ വീലുകള്‍ക്കിടയില്‍ പെട്ടു. ഇതോടെ ട്രെയിന്‍ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് രക്ഷപ്പെടുത്തിയത്. കാല് പൂര്‍ണമായി അറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.