Image

പലസ്തീന്‍ അനുകൂല പ്രതിഷേധം ഇല്‍ഹാന്‍ ഒമറിന്റെ മകളുള്‍പ്പെടെ 100-ലധികം അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 19 April, 2024
പലസ്തീന്‍ അനുകൂല പ്രതിഷേധം ഇല്‍ഹാന്‍ ഒമറിന്റെ മകളുള്‍പ്പെടെ 100-ലധികം അറസ്റ്റില്‍

ന്യൂയോര്‍ക് : ഗാസയെ പിന്തുണച്ച് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാര്‍ ക്യാമ്പ് ചെയ്തതിനെത്തുടര്‍ന്ന്, യു എസ് കോണ്‍ഗ്രസ്  പ്രതിനിധി ഇല്‍ഹാന്‍ ഒമറിന്റെ മകളുള്‍പ്പെടെ 100-ലധികം ആളുകളെ അറസ്റ്റുചെയ്യുകയും സമന്‍സ് അയയ്ക്കുകയും ചെയ്തതായി  പോലീസ് പറഞ്ഞു.

പ്രതിഷേധക്കാര്‍ യൂണിവേഴ്‌സിറ്റിയുടെ സൗത്ത് ലോണിലെ സ്ഥലം 30 മണിക്കൂര്‍ പ്രതിരോധിച്ചതായി വ്യാഴാഴ്ച അറസ്റ്റിന് ശേഷം മേയര്‍ എറിക് ആഡംസ് പറഞ്ഞു. കൊളംബിയ ന്യൂയോര്‍ക് പോലീസ് ഡിപ്പാര്‍ട്‌മെന്റിനോട്  സഹായം അഭ്യര്‍ത്ഥിക്കുകയും വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായും എന്നാല്‍ ക്യാമ്പസ് വിട്ടു  പോകാന്‍ വിസമ്മതിക്കുകയാണെന്നും പോലീസ് പറഞ്ഞു.

''കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധങ്ങളുടെയും ശബ്ദമുയര്‍ത്തിയതിന്റെയും അഭിമാനകരമായ ചരിത്രമുണ്ട്,'' ആഡംസ് പറഞ്ഞു, എന്നാല്‍ സര്‍വകലാശാല നയങ്ങള്‍ ലംഘിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒമറിന്റെ മകള്‍ ഇസ്ര ഹിര്‍സി, 21, മാന്‍ഹട്ടനിലെ അയല്‍പക്കത്തെ ബര്‍ണാഡ് കോളേജില്‍ പഠിക്കുന്നു,  'ഒരു വംശഹത്യ നേരിടുന്ന ഫലസ്തീനികള്‍ക്കെതിരെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്' തന്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികളെങ്കിലും സസ്‌പെന്‍ഡ് ചെയ്തതായി.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ X-ല്‍ പറഞ്ഞു

ന്യൂയോര്‍ക്ക് സിറ്റി സ്‌കൂളിലെ മൂന്ന് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റെന്ന നിലയില്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണെന്ന് ഫലസ്തീനികള്‍ക്കുവേണ്ടി വാദിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഗ്രൂപ്പിന്റെ സംഘാടകയായ ഹിര്‍സി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക