Image

വിസ്കോൺസിനിൽ രണ്ട് സ്‌ഥാനാർത്ഥികൾക്കും 54% നെഗറ്റീവ് വോട്ട് (ഏബ്രഹാം തോമസ്)

Published on 19 April, 2024
വിസ്കോൺസിനിൽ രണ്ട് സ്‌ഥാനാർത്ഥികൾക്കും 54% നെഗറ്റീവ് വോട്ട് (ഏബ്രഹാം തോമസ്)

വിസ്കോൺസിൻ: പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ സ്ഥാനാർഥി പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനും (റിപ്പബ്ലിക്കൻ) 54 % വീതം നിഷേധ വോട്ടുകൾ ഉണ്ടെന്നാണ് പുതിയ സർവേ വ്യക്തമാക്കുന്നത്. ജോർജിയ, മിഷിഗൺ, ഫിലാഡൽഫിയ, വിസ്കോൺസിൻ എന്നീ നാലു സംസ്ഥാനങ്ങളിലെ 1100  രജിസ്റ്റേർഡ് വോട്ടർമാർക്കിടയിൽ  ഏപ്രിൽ 11 നും 16 നും ഇടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ഫലം പുറത്തു വന്നത്.

ഈ നാലു സംസ്ഥാനങ്ങളിലെയും വോട്ടർമാർ പ്രസിഡന്റായി ബൈഡൻ നടത്തുന്ന കൃത്യ നിർവഹണത്തിൽ അതൃപ്തി രേഖപ്പെടുത്തി. സർവേയിൽ കണ്ടെത്തിയ ഒരു സവിശേഷത ട്രംപ് തന്റെ 2020 ലെ പെർസെന്റജ് പോയിന്റുകൾ നിലനിർത്തുമ്പോൾ ബൈഡനു അതിനു കഴിയുന്നില്ല എന്നതാണ്. 3  പോയിന്റുകൾക്കു ബൈഡൻ പെർഫോമൻസ് റേറ്റിംഗ് മെച്ചപ്പെടുത്തുമ്പോൾ 10  പോയിന്റുകൾ നഷ്ടപ്പെടുത്തുന്നു. സാമ്പത്തികാവസ്ഥയിലും കുടിയേറ്റത്തിലും ട്രമ്പിനാണ്‌ വിശ്വാസ്യത കൂടുതൽ. എന്നാൽ മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിന് എന്നീ സംസ്ഥാനങ്ങളിൽ ഗർഭ ഛിദ്ര വിഷയത്തിൽ വോട്ടർമാർ ബൈഡനെ കൂടുതൽ വിശ്വസിക്കുന്നു. ഈകാര്യത്തിൽ ജോർജിയയിൽ ട്രമ്പിനാണ്‌ കൂടുതൽ പേരുടെ പിന്തുണ.

റോബർട്ട് എഫ് കെന്നഡി ജൂനിയർ മത്സരരംഗത്തെണ്ടങ്കിൽ ആർ എഫ് കെ യ്ക്ക് 10 % പിന്തുണ ലഭിക്കുമെന്ന് സർവേ പറഞ്ഞു. ഫോക്സ് ന്യൂസ് പോൾ നടത്തിയത് ബീക്കൺ റിസേർച് ഡിയും ഷാ ആൻഡ് കമ്പനി ആറും ചേർന്നാണ്. സാധാരണ പോലെ 3  % ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാമെന്ന് സർവേ നടത്തിയവർ  പറഞ്ഞു.

എന്നാൽ കെന്നഡി കുടുംബത്തിലെ 15  പേരുടെ പിന്തുണ ബൈഡൻ നേടിയ വാർത്തയും പുറത്തു വന്നു. ബൈഡൻ എന്റെ ഹീറോ ആണ് എന്ന പ്രഖ്യാപനവുമായി ആർ എഫ് കെ യുടെ മകളും ആർ എഫ് കെ ജൂണിയറിന്റെ  പെങ്ങളുമായ കെറി കെന്നഡി രംഗത്തു വന്നു. ബൈഡനെയും കമല ഹാരിസിനെയും വീണ്ടും തിരഞ്ഞെടുക്കുന്നതിന് ഞങ്ങളുടെ പൂർണ പിന്തുണ ഉണ്ടെന്നു അവർ പറഞ്ഞു. സഹോദരന്റെ പേര് പറയാതെ രണ്ടു സ്ഥാനാർത്ഥികൾ മാത്രമേ രംഗത്തുള്ളു എന്നവർ പറഞ്ഞു. മൂന്നാമതൊരാൾക്കു സാധ്യത ഇല്ല എന്നും കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക