Image

ലോകസഭ തിരഞ്ഞെടുപ്പ് -  കേരള ഡിബേറ്റ് ഫോറം യുഎസ്എ-വെര്‍ച്ച്വല്‍ ഡിബേറ്റ് ഏപ്രില്‍ 20, ശനി, വൈകുന്നേരം 7  മണിക്ക്

എ. സി. ജോര്‍ജ്  Published on 17 April, 2024
ലോകസഭ തിരഞ്ഞെടുപ്പ് -  കേരള ഡിബേറ്റ് ഫോറം യുഎസ്എ-വെര്‍ച്ച്വല്‍ ഡിബേറ്റ് ഏപ്രില്‍ 20, ശനി, വൈകുന്നേരം 7  മണിക്ക്

ഹ്യൂസ്റ്റണ്‍: ആസന്നമായ, ചൂടേറിയ ഇന്‍ഡ്യ ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍ കേരള ഡിബേറ്റ് ഫോറം, യുഎസ്എ,  ഡിബേറ്റ്, ഓപ്പണ്‍ഫോറം-വെര്‍ച്ച്വല്‍ പ്ലാറ്റുഫോമില്‍, ഏപ്രില്‍ 20, 2024, ശനി, വൈകുന്നേരം 7  മണിക്ക്   (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ) സംഘടിപ്പിക്കുന്നു. 

രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ക്കും ഈ ഇലക്ഷന്‍ അത്യന്തം വിധി നിര്‍ണായകമാണ്. അവിടത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളും തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും അമേരിക്കന്‍ മലയാളികളേയും ഒരുപരിധിവരെ ബാധിക്കുന്നു.

അമേരിക്കന്‍ പ്രവാസിക്കും കേരളവും ഇന്ത്യയും പ്രിയപ്പെട്ടതാണ് . അവര്‍ക്കവിടെ വീട്ടുകാര്‍ ഉണ്ട്, സ്വന്തക്കാര്‍ ഉണ്ട്, ബന്ധുക്കള്‍ ഉണ്ട്, പല പ്രവാസികള്‍ക്കും  അവിടങ്ങളില്‍ സ്വത്തുക്കള്‍, പണമിടപാടുകള്‍ ഉണ്ട്.  അവരെല്ലാം അവിടെയും നികുതികള്‍ അടയ്ക്കുന്നുണ്ട്. അവരില്‍ അധികവും  വിവിധതരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങള്‍ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ അധികവും അവരോട് നീതി പ്രവര്‍ത്തിക്കാറില്ല. അതിനാല്‍ അവിടത്തെ ഭരണ ജന പ്രതിനിധികളായി ഭരണ സ്ഥാപനങ്ങളില്‍  സത്യസന്ധരായ, അഴിമതിരഹിതരും നീതി നിഷ്ഠരുമായ  സ്ഥാനാര്‍ത്ഥികള്‍ കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപെടേണ്ടത്  അമേരിക്കന്‍ പ്രവാസിയുടെ കൂടെ ആവശ്യമാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍, പൊതുഖജനാവ് ധൂര്‍ത്തടിക്കല്‍, അടിയും, ചവിട്ടും തുപ്പും,  കേരള രാഷ്ട്രീയക്കാരില്‍ നിന്ന് ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന ഇന്‍ഡ്യ, അമേരിക്കന്‍ മലയാളികളും നേതാക്കന്മാരും ഒക്കെ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. ഈവക വിഷയങ്ങളെല്ലാം കേരള ഡിബേറ്റ് ഫോറം സംവാദത്തില്‍ ചര്‍ച്ചാവിഷയമാകും.


ഇന്‍ഡ്യയിലെ, കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്ന വിവിധതരം അഴിമതികള്‍, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങള്‍, ബന്ധു നിയമനങ്ങള്‍, നികുതി വെട്ടിപ്പ് തട്ടിപ്പ്, ബിനാമി ഇടപാടുകള്‍,  ലഹരിമരുന്ന്, സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത്,  അഴിമതി,  കള്ളപ്പണം വെളുപ്പിക്കല്‍,  സ്വര്‍ണക്കടത്ത്, വിവിധ കുംഭകോണങ്ങള്‍, മുടന്തന്‍ ന്യായങ്ങള്‍, പിഴവുകള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരല്‍,  ജന  പ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെ  വര്‍ഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, മതമൗലികവാദം വര്‍ഗീയത, കര്‍ഷക ബില്ല്, കര്‍ഷക സമരം, പൗരത്വബില്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറ്റം, വിലക്കയറ്റം, നികുതി വര്‍ദ്ധന അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളില്‍ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍, കാലു മാറ്റങ്ങള്‍, അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കല്‍, പൊതുജനങ്ങളെ കളിയാക്കലുകള്‍, കബളിക്കലുകള്‍, ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി, പ്രവാസികളുടെ മേല്‍ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയല്‍,  എല്ലാം ഈ ലോകസഭ തെരഞ്ഞെടുപ്പിനെകൂടെ ബാധിക്കുന്നു. അതിനാല്‍  ആ വിഷയങ്ങളും  ഇവിടെ ചര്‍ച്ചയ്ക്കും ഡിബേറ്റ്‌നും വിധേയമാകും. 

ആര്‍ക്കും, വെര്‍ച്വല്‍ (സൂം) പ്ലാറ്റ്‌ഫോമിലൂടെ ഈ ഇന്ത്യന്‍ ലോകസഭാ  ഇലക്ഷന്‍ സംവാദത്തില്‍-ഡിബേറ്റില്‍ പങ്കെടുക്കാവുന്നതാണ്. വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും, പ്രവര്‍ത്തകരും, വിവിധ അമേരിക്കന്‍ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും പത്ര മാധ്യമ പ്രതിനിധികളും,  പൊതുജനങ്ങളും, ഈ സംവാദത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ക്ക് എല്ലാം ഉള്ള ഒരു പ്രത്യേക ക്ഷണക്കത്ത് ആയിക്കൂടെ ഈ പ്രസ്സ് റിലീസിനെ കണക്കാക്കുമെന്നു കരുതുന്നു.  ഈ ഓപ്പണ്‍ ഫോറത്തില്‍ ഒരു പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് കൂടെ അറിയിക്കുന്നു. 

ഏതാനും പേര്‍ മാത്രം സംസാരിച്ചു പോകുന്ന ഒരു പാനലിസ്റ്റ്  സംവിധാനമോ, മറ്റു പ്രോട്ടോക്കോളുകള്‍ ഒന്നും ഇവിടെ ഇല്ല എന്നുള്ള കാര്യവും വ്യക്തമാക്കി കൊള്ളുന്നു. ആര്‍ക്കും മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അനുകൂലമായോ പ്രതികൂലമായോ സംസാരിക്കാനോ ചോദ്യങ്ങള്‍ ചോദിക്കാനോ ഉത്തരം പറയാനോ അവസരങ്ങള്‍ ഉണ്ടായിരിക്കും. മുഖ്യമായി NDA മുന്നണി, INDIA മുന്നണി, LDF മുന്നണി, സ്വതന്ത്രര്‍, ഏന്നീ ക്രമത്തില്‍ തിരഞ്ഞെടുപ്പില്‍ എന്നപോലെ, ഈ ഡിബേറ്റ് പോര്‍ക്കളത്തിലും ഏറ്റുമുട്ടുന്നത്. ആര്‍ക്കും  എപ്പോള്‍ വേണമെങ്കിലും  ഈ സംവാദത്തിലേക്ക് കടന്നുവരാനും അതുപോലെ വിട്ടു പോകുവാനും സാധിക്കും. എന്നാല്‍ സംവാദത്തില്‍ ഇടയില്‍ കയറി വരുന്നവര്‍ക്കായി, അതുവരെ നടന്ന വാദമുഖങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയില്ല. അതുപോലെതന്നെ ഒരു നിശബ്ദ  ശ്രോതാവായും ആര്‍ക്കും പങ്കെടുക്കാവുന്നതാണ്.  അവര്‍ക്ക് ഫെയ്‌സ്ബുക്ക് ലൈവ് ആയി കേരള ഡിബേറ്റ് ഫോറം യുഎസ്എ സൈറ്റ് തെരഞ്ഞ് അതിലൂടെ ഈ ഡിബേറ്റ് ലൈവായി ദര്‍ശിക്കാവുന്നതാണ്.

ഈ വെര്‍ച്വല്‍ ഡിബേറ്റില്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഡിവൈസില്‍ സ്വന്തം പേരും ഫോട്ടോയും  പ്രദര്‍ശിപ്പിച്ചിരിക്കണം. എങ്കില്‍ മാത്രമേ മോഡറേറ്റര്‍ക്കു പേര് എടുത്തു പറഞ്ഞു തെറ്റുകൂടാതെ പങ്കെടുക്കുന്നവരെ വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലേക്ക്  സംസാരിക്കാനായി ക്ഷണിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം സൂം ഡിബേറ്റ്, ഓപ്പണ്‍ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കേരളാ, ഇന്ത്യന്‍, അമേരിക്കന്‍,  സംഘടനാ ഇലെക്ഷന്‍ ഡിബേറ്റുകള്‍ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.

ഏവരെയും  ഈ വെര്‍ച്വല്‍ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

 ഈ (സും)  മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന്  താഴെകാണുന്ന ഐഡി, തുടര്‍ന്ന്  പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്, ഈസ്റ്റേണ്‍ സമയം7  മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍  മീറ്റിംഗില്‍ പ്രവേശിക്കുക. 

Topic: Indian Parliament Election Debate by Kerala Debate Forum, USA 
Date & Time: April 20, 2024 Saturday 07:00 PM Eastern Time (US and Canada)-New York Time
Participants from India - Date & Time for India: April 21, Sunday 4:30 AM

Join Zoom Meeting & Debate
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:

എ.സി.ജോര്‍ജ്: 281 741 9465,                                        

സണ്ണി വള്ളികളം: 847 722 7598,

തോമസ് ഓലിയാന്‍കുന്നേല്‍: 713 679 9950,

സജി കരിമ്പന്നൂര്‍: 813 401 4178,

തോമസ് കൂവള്ളൂര്‍: 914 409 5772,  

കുഞ്ഞമ്മ മാത്യു: 281 741 8522

https://youtu.be/0rJuXPN9CBU

Join WhatsApp News
Rajappan 2024-04-17 19:27:52
ഇപ്രകാരം ഒരു സൂം ഡിബേറ്റ് വച്ചത് വളരെ നല്ലതാണ്. കേരളത്തിലും ഇന്ത്യയിലും നടമാടിക്കൊണ്ടിരിക്കുന്ന അനീതി ആക്രമം അഴിമതി വർഗീയത ഇതിനെപ്പറ്റി ഒക്കെ എനിക്ക് കുറച്ചു പറയാനുണ്ട്, കുറച്ചു ചോദിക്കാനുണ്ട്. അതുകൊണ്ട് വലിയ ഗുണമുണ്ടായാലും ഇല്ലെങ്കിലും കുറഞ്ഞപക്ഷം എൻറെ വിഷമങ്ങൾ കുറച്ചു പേരോട് എങ്കിലും പറഞ്ഞു ആശ്വാസം കണ്ടെത്താൻ ആകുമല്ലോ. അവിടുത്തെ ജനങ്ങൾ, ഏതാണ്ട് ഒരുതരത്തിലുള്ള കഴുതകൾ മാതിരി ആ വോട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അവരെ കുറ്റം പറയുകയല്ല. മറ്റൊരു വഴിയും കാണുന്നില്ല. പാവപ്പെട്ട ജനം വളരെയധികം ബുദ്ധിമുട്ടിലാണ്. ധാരാളം പേർ ഈ ഡിബേറ്റിൽ വരണം പങ്കെടുക്കണം. ഓരോരുത്തരുടെ അഭിപ്രായവും ഒന്ന് കേൾക്കാൻ ആകാംക്ഷയുണ്ട്. വിദേശത്തും അമേരിക്കയിലും ജീവിക്കുന്ന നമ്മളെയൊക്കെ കേന്ദ്ര ഗവൺമെൻറ്, കേരള ഗവൺമെൻറ് അതിഭയങ്കരമായി ബുദ്ധിമുട്ടിക്കുകയാണ് ചൂഷണം ചെയ്യുകയാണ്. ഇതിനെതിരെ ശബ്ദിക്കാൻ ഇവിടത്തെ മലയാളികൾ തയ്യാറാകണം. അതുപോലെ നമ്മുടെ ചോട്ടാ ബെട സംഘടനകളും അതിനു തയ്യാറാകണം. നാട്ടിലെ നേതാക്കന്മാരെ പൊക്കിയെടുത്ത് ഇവിടെ കൊണ്ടുവന്ന് പൂജിച്ചാൽ മാത്രം പോരാ. അവരോട് ചോദിക്കണം. അവരെ നമ്മുടെ ബുദ്ധിമുട്ടുകൾ അറിയിക്കണം, ന്യായമായ ഒരു ബുദ്ധിമുട്ടും നമ്മുടെ തലയിൽ അടിച്ചേൽപ്പിക്കരുത് എന്ന്, പാർട്ടി ഭേദം ഇല്ലാതെ നമ്മൾ പറയണം. അല്ലാതെ അവരുമായി വേദി പങ്കിട്ടു ഫോട്ടോയെടുത്ത് വലിയ ആൾ ചമഞ്ഞാൽ മാത്രം പോരാ. നോക്കൂ ഈ ഡിബേറ്റ് ഫോറം ഇവര് ചെയ്യുന്നത് നല്ല കാര്യം തന്നെയാണ്. ഇവിടെ നേതാവ് കളിയില്ല, പ്രത്യേകിച്ച് ആരെയും പൊക്കിയെടുത്ത് പൂജിക്കുന്ന ഒരു പരിപാടിയും ഈ ഡിബേറ്റ് ഫോറത്തിൽ കാണാറില്ല. അതുകൊണ്ട് വിനയമുള്ള ഈ ചെറിയ മനുഷ്യരുടെ പരിപാടി ഞങ്ങൾക്ക് വളരെ താല്പര്യമുള്ളതാണ്. മറ്റെന്തിനെക്കാളും ഇവിടെ വേറിട്ട ഒരു അനുഭവം കിട്ടുന്നുണ്ട്. അതുപോലെ വലിയ വലിയ കാര്യങ്ങൾ, വീടുവെച്ചുകൊടുക്കൽ, ആരെയും വലിയ പൊക്കൽ ഒന്നും ഇവർ നടത്താറില്ല. നേതാക്കൾ ചമഞ്ഞിവിടെ എത്തുന്നവർക്ക് പ്രത്യേക സമയവും ആനുകൂല്യവും ഇവർ കൊടുക്കാറില്ല. ഏതായാലും സംഗതി നടക്കട്ടെ. പിന്നെ എന്താണെന്ന് വെച്ചാൽ ഇവിടെ അധികവും യുഡിഎഫുകാരാണ് വരുന്നത്. എൽഡിഎഫും ബിജെപിയും ഇവിടെ ധാരാളം ഉണ്ടെങ്കിലും അവർ അധികവും മാളത്തിലാണ്. അവർക്ക് ഡിബേറ്റിൽ വന്ന് കാര്യങ്ങൾ പറയാൻ ധൈര്യമില്ല അതാണ് കാര്യം. പിന്നെ വരുന്നവരെ തന്നെ ഉത്തരം മുട്ടിച്ച് ഡിബേറ്റിൽ ഒരു പരുവത്തിൽ ആക്കി തന്നെ അവരെ ഔട്ടാക്കും. അത് സംഘാടകരുടെ കുഴപ്പമാണെന്ന് പറയുന്നില്ല കേട്ടോ. വർഗീയ പാർട്ടികളുടെ കാര്യം പറയാനേ ഇല്ല. അവർ ഒത്തിരി ഇവിടെയുണ്ട്. പക്ഷേ അവരും വാല് ചുരുട്ടി മാളത്തിലിരുന്ന് പിച്ചും പേയും പറയും. എനിക്ക് പ്രത്യേക പാർട്ടി ഒന്നുമില്ല കേട്ടോ. ഞാൻ നീതിയുടെ പക്ഷത്തായിരിക്കും. ഈ പ്രവാസി പീഡനം ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റുകളും കേന്ദ്ര ഗവൺമെൻറ് അവസാനിപ്പിക്കണം. പിന്നെ ഇവിടെ ഓവർസീസ്, ഓക്കേ സി സി, ഐഒസി തുടങ്ങിയ സംഘടനക്കാരെ കൊണ്ട് വലിയ കാര്യമൊന്നുമില്ല. നാട്ടിൽ എന്നപോലെ അവരും നേതാവ് കളിക്കാൻ വേണ്ടി ഇതിലേയും ഓടിനടക്കുന്നു അത്രതന്നെ. എല്ലാവരെയും ഡിബേറ്റിൽ കാണാം എന്ന് പ്രതീക്ഷയോടെ എല്ലാവർക്കും വിജയ് ആശംസകൾ. ഫ്രണ്ട്സിപ്പൽ ഉള്ളവരെ വിജയിപ്പിക്കാൻ ശ്രമിക്കണം. തത്വംഉള്ളവരെ വിജയിപ്പിക്കാൻ ശ്രമിക്കണം. പിന്നെ ഡിബേറ്റ് സൂമിൽ ആയതിനാൽ, നേരെ വന്ന് ഒരുത്തനും പരസ്പരം അടിക്കുകയും തൊഴിക്കുകയും ഇല്ല എന്ന് കരുതുന്നു.
Thommen 2024-04-19 01:03:55
നോക്കുക, ഈ ഡിബേറ്റ് ഫോറം കാരുടെ പല ഡിബേറ്റിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ ഇവരുടെ ഡിബേറ്റ് തരക്കേടില്ല കാരണം ഇവർ എല്ലാവർക്കും മുഖം നോക്കാതെ വലിയവൻ ചെറിയവൻ എന്ന രീതിയിൽ നോക്കാതെ എല്ലാവർക്കും സംവാദം നടത്താൻ സംസാരിക്കാൻ ഒരു അവസരം കൊടുക്കാറുണ്ട്. ബാക്കി ചില മീറ്റിങ്ങുകളിൽ, അത് സൂമിൽ കൂടെ ആയാലും, ഹാളിൽ വച്ചായാലും വിവിധ സംഘടന നേതാക്കൾക്ക് മാത്രമേ ഒന്ന് സംസാരിക്കാനോ മിണ്ടാനോ സാധാരണയായി അവസരം കൊടുക്കാറുള്ളൂ. അവിടെ കാണുന്നത് ഓരോ നേതാക്കന്മാരെയും അവരുടെ വലിയ വലിയ നേട്ടങ്ങളെയും ഒക്കെ പൊക്കി പൊക്കി പറഞ്ഞു, അവർ ഇന്ന അവാർഡ് നേടിയിട്ടുണ്ട്, ഭയങ്കര പുലിയാണ്, ഭയങ്കര ആമയാണ്, ഭയങ്കര ആനയാണ്, ഭയങ്കര തിരുമേനിയാണ്, എന്നൊക്കെ ആമുഖമായി പോക്കി പോക്കി ചന്ദ്രൻ വരെ പൊക്കി കേൾവിക്കാരുടെ ക്ഷമ തന്നെ പരിശോധിക്കുകയാണ്. അടുത്തതായി, ഫ്ലോറിഡ ചാപ്റ്റർ, നിയോർത്ത് ചാപ്റ്റർ, ന്യൂജേഴ്സി ചാപ്റ്റർ, ചാപ്റ്റർ സെക്രട്ടറി, ട്രഷറർ, ചെയർമാൻ, വനിതാ നേതാവ്, സംസാരിക്കുന്നത് ആയിരിക്കും. . ഇങ്ങനെ ഇവരെല്ലാം അല്പം പോലും പതിരില്ലാത്ത വായിട്ടടി കഴിഞ്ഞശേഷം ശരിയായ വിഷയം പഠിച്ച സംസാരിക്കുന്നവർ അവിടെ ആരും തന്നെ കണ്ടു എന്നിരിക്കില്ല. അവർക്ക് അവസരം പോലും കൊടുത്തു എന്നിരിക്കില്ല. അവരെ പല അവസരത്തിലും കൂവി കൊക്കി പുറത്താക്കുകയും ചെയ്യും. അതിനാൽ വലിയ വലിയ വമ്പൻമാരിൽ നിന്ന് സപ്പോർട്ട് കിട്ടിയില്ലെങ്കിൽ തന്നെയും ഈ ഡിബേറ്റ് ഫോറത്തിന്റെ ഡിബേറ്റ് സാധാരണ ജനം നെഞ്ചിലേറ്റി കഴിഞ്ഞു. ദിബേറ്റുകൾ മാത്രമല്ല, നമ്മുടെ പ്രസ്ഥാനങ്ങൾ, നമ്മുടെ ഗവൺമെൻറ്, ജനങ്ങളുടേത് ആയിരിക്കണം, സാധാരണക്കാരുടേതായിരിക്കണം. നിരത്തിവെച്ച ഫോട്ടോകൾ സഹിതം ഉള്ള സ്ഥാനമാന മോഹികളുടെ അഴിഞ്ഞാട്ടം ആയിരിക്കരുത് ഡിബേറ്റുകൾ. ഞാൻ ഇത്രയും എൻറെ ഒരു വിശകലനം തമ്മിൽ ഭേദം തൊമ്മൻ എന്ന് പറഞ്ഞു എന്നെ ഉള്ളൂ. ഇവരിലും പിശകുകൾ ഉണ്ട്. എന്നാൽ തമ്മിൽ ഭേദം തൊമ്മന്മാർ ഇവർ തന്നെ.
Mathai Chettan 2024-04-19 06:47:32
ഒത്തിരി അക്ഷരത്തെറ്റ് ഒക്കെയായി വിറക്കുന്ന കൈകളോടെ വല്ലപ്പോഴും കുത്തിക്കുറിക്കുന്ന ഏതാണ്ട് 100 വയസ്സായ മത്തായി ചേട്ടൻ ആണേ. ഞാൻ കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തിന് പോയി. അല്പം കാഴ്ചക്കും കേൾക്കും കുറവുള്ളതിനാൽ ഓഡിറ്റോറിയത്തിന്റെ മുന്നിൽ ഏതാണ്ട് രണ്ടാം നിലയിൽ ഞാൻ പോയി കുത്തിയിരുന്നു. നീണ്ട സ്വാഗത പ്രസംഗം, അവിടെ ഉണ്ടായിരുന്ന സംഘടന നേതാക്കളെ, എലക്റ്റഡ് സിറ്റി കൗൺസിൽ നേതാക്കളെ ഒക്കെ പൊടിപ്പും ഒക്കെ ഒക്കെ ആയിട്ട് സ്വാഗതപ്രസംഗം ഒത്തിരി നീണ്ടുപോയി. ആ സമയത്താണ് ഒരു മുട്ടൻ ബാഡ്ജ് കുത്തിയ ഭാരവാഹി വന്നു ഞാൻ ഇരുന്ന സീറ്റിൽ നിന്ന് എന്നെ വലിച്ചിറക്കിക്കൊണ്ട് ഏറ്റവും പുറകിൽ കൊണ്ടിരിത്തി. ഞാനിരുന്ന ആ സീറ്റ് വലിയ വലിയ നേതാക്കന്മാർക്കും, elected officials, സംഘടനാ നേതാക്കന്മാർക്കും ഇരിക്കാനുള്ളതാണത്രേ, . പിന്നെ പണം കൊടുത്ത സ്പോൺസർമാർക്കും വേണ്ടി ഒക്കെ റിസർവ് ചെയ്തിരുന്നു ഇടമായിരുന്നതിനാൽ വയസ്സനായ എന്നെ ഉന്തി തള്ളി പിറകിൽ കൊണ്ടിരിത്തി. അവരുടെ സ്റ്റേജിലെ തീപ്പൊരി പ്രസംഗത്തിൽ പറയുന്നത് ഇത് സാധാരണക്കാരുടെ പാവങ്ങളുടെ ജനകീയ സംഘടന ആണെന്നാണ്. എന്നാൽ മത്തായി ചേട്ടൻ മാതിരിയുള്ള ഈ അവശർക്ക് അവഗണന മാത്രം. ചോദ്യോത്തരം വേളയിൽ എനിക്ക് അര മിനിറ്റ് ഒന്ന് ചോദിക്കാനോ സംസാരിക്കാനോ കൈ പൊക്കിയിട്ടും ആ സംഘാടകർ അവസരം തന്നില്ല. എന്നാൽ സുന്ദരിമാരും, മറ്റു അറിവുള്ളവരെന്ന് എപ്പോഴും അഹങ്കരിക്കുന്ന മുമ്പന്മാരുടെ ഒരു വിളയാട്ടവും അവിടെ കണ്ടു. ഏതായാലും ഈ ഡിബേറ്റ് ഫോറം അങ്ങനെ ആയിരിക്കരുത് കേട്ടോ. ഈ മത്തായി ചേട്ടനായ ഞാനും സു മീറ്റിങ്ങിൽ കയറുന്നുണ്ട്. സൂം മീറ്റിംഗിൽ കയറാൻ അല്പം ടെക്നിക്കൽ അറിവൊക്കെ കുറവാണ്. എന്റെ കൊച്ചുമക്കളുടെ സഹായത്തോടെ ഞാൻ കമ്പ്യൂട്ടറിലൂടെ ആ മീറ്റിങ്ങിൽ കയറി ഒരു രണ്ട് അക്ഷരം ചോദിക്കണം പറയണം എന്നൊക്കെ ഉണ്ട്. അതുകൊണ്ട് സംഘാടകരായ ദീബേറ്റ് ഫോറം കാരെ, ഈ വയസ്സിൽ നല്ല ലോക പരിചയമുണ്ട്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വ്യക്തിയാണ്. ജനാധിപത്യം ഇന്ത്യയിൽ നിലനിന്നു കാണാൻ ആഗ്രഹം ഉള്ളതുകൊണ്ട്, ഈ വയസനായ അണ്ണാൻ കുഞ്ഞിം തന്നാലായത് എന്ന രീതിയിൽ രണ്ടക്ഷരം പറയാൻ അവിടെ വരുന്നുണ്ട്. ഒരു അവസരം തരും എന്ന് പ്രതീക്ഷിക്കുന്നു. മുകളിൽ ആരോ എഴുതിയ മാതിരി ഡിബേറ്റ് ഫോറം കാർ തമ്മിൽ ഭേദം തൊമ്മൻ എന്നാണല്ലോ പറയപ്പെടുന്നത്. ഓക്കേ. വരുന്ന ശനിയാഴ്ച വൈകുന്നേരം കാണാം.
Philip Verghese 'Ariel' 2024-04-19 08:36:17
Glad to join in! Looking forward to participate. Such healthy debates are the need of the hour. Appreciate all the dear ones who are behind this initiative. All the good wishes from Philip V Ariel Philipscom Views Secunderabad.
Balan Chettan 2024-04-19 14:51:46
വയോധികനായ മത്തായി ചേട്ടനെ ഏതോ സംഘടനക്കാർ ഇപ്രകാരം അപമാനിച്ചത് ശരിയായില്ല. ഇപ്രകാരം എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു യോഗത്തിൻറെ രണ്ടാം നിരയിൽ പോയിരുന്ന എന്നെയും അതിലെ ഭാരവാഹികൾ ഉന്തി തള്ളി വലിച്ചെഴച്ച പിറകിൽ കൊണ്ടിരിത്തി. എനിക്കത് വലിയ അപമാനം വരുത്തി. അതുകണ്ട് പെണ്ണുങ്ങൾ പോലും എന്നെ നോക്കി ചിരിച്ചു. പിന്നീട് ഞാൻ ഇരുന്നു ആ സീറ്റിൽ കുറച്ച് ഊച്ചാളി സംഘടന നേതാക്കളെ കൊണ്ടിരിത്തി. പിന്നെ നമ്മൾ വോട്ട് കൊടുത്ത് വിജയിപ്പിച്ച ചില മലയാളി ഒഫീഷ്യൽ സിനെയും കൊണ്ടിരുത്തി. ഇത്തരം വൃത്തികെട്ട വിവേചനം അവസാനിപ്പിക്കണം. നിങ്ങളുടെ ഡിബേറ്റിലും ഇത്തരം സ്ഥാനമാനങ്ങൾ നോക്കിയുള്ള വിവേചനങ്ങൾ, മുൻഗണന ഒന്നും കാണിക്കില്ലെന്ന് വിശ്വസിക്കുന്നു. അതായിരിക്കും ഒരുപക്ഷേ മത്തായി ചേട്ടനും തമ്മിൽ ഭേദം തൊമ്മൻ എന്നിവിടെ എഴുതിയത്. ഡിബേറ്റിൽ വന്ന എനിക്കും കുറച്ചൊക്കെ പറയാനുണ്ട്. എല്ലാ പാർട്ടിക്കാരും വിദേശ മലയാളികളെ ഇട്ടു പന്ത് ആടുകയാണ്. അത് പറയണം. പിന്നെ കണ്ടില്ലേ. ഇന്നലെവരെ ഒരു പാർട്ടിയിൽ നിന്ന് പലതും നേടിയ സജി മഞ്ഞക്കടമ്പൻ കാലുമാറി എന്ന് കേട്ടു. അതുപോലെ യുഡിഎഫ് ടിക്കറ്റിൽ നിന്ന് ജയിച്ച് എൽഡിഎഫിലേക്ക് മാറിയ ചാഴിക്കാടന്റെ നടപടിയും ശരിയല്ല. കാലുമാറ്റക്കാരിയായ പത്മജ വേണുഗോപാലും, anil ആന്റണിയും പറയുന്നതിൽ വല്ല കഴമ്പും ഉണ്ടോ. ഇവറ്റകളെയൊക്കെ തോൽപ്പിച്ച് " ഒരു "സീറോത്സവം"ആക്കി വിടണം. എല്ലാ പാർട്ടിക്കാരോടും ഒത്തിരി ഒത്തിരി ചോദിക്കാനുണ്ട്, പറയാനുണ്ട്. പിന്നെ ഒരു കാര്യം ഈ ഡിബേറ്റ് ഒക്കെ വളരെ നന്നായി ടേപ്പ് ചെയ്തു വീഡിയോ ആക്കി നാട്ടിലെ ഈ രാഷ്ട്രീയക്കാർക്ക് അയച്ചുകൊടുക്കാനും മറക്കരുത് കേട്ടോ.?
josrcheripuram 2024-04-19 23:13:34
I have a suggestion to all the organizations, when you conduct meetings give specific time to each person to speak, the audience will be bored other wise. another thing is serving food late, Children and Elders have health problems, they should be given food on time. I am diabetic person and my dinner time is 7 to 8 pm. Not 10 pm.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക