Image

തനെദറുടെ പ്രമേയം ഹിന്ദുത്വയെ വിമർശിക്കുന്ന  വിഭാഗങ്ങളെ ലക്ഷ്യമിട്ടെന്നു ഐ എ എം സി (പിപിഎം) 

Published on 17 April, 2024
തനെദറുടെ പ്രമേയം ഹിന്ദുത്വയെ വിമർശിക്കുന്ന  വിഭാഗങ്ങളെ ലക്ഷ്യമിട്ടെന്നു ഐ എ എം സി (പിപിഎം) 

ഹിന്ദു അമേരിക്കൻ വലതുപക്ഷം യുഎസ് കോൺഗ്രസിൽ കൊണ്ടുവന്ന എച്.റെസ്.1131 പ്രമേയം ഹിന്ദു ദേശീയതയെയും തീവ്രവാദ ഹിന്ദുത്വയെയും വിമർശിക്കുന്നവർക്കെതിരെ ആയുധമാക്കുമെന്നു ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിലും (ഐ എ എം സി) സഖ്യ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു. ഹിന്ദുക്കൾക്കെതിരായ വിദ്വേഷത്തെ അപലപിക്കാനെന്ന പേരിലാണ് പ്രമേയം കൊണ്ടുവന്നത്. 

യുഎസ് കോൺഗ്രസിൽ റെപ്. ശ്രീ തനെദർ ആണ് ഈ പ്രമേയം കൊണ്ടുവന്നത്. അദ്ദേഹം സ്ഥാപിച്ച 'ധർമ കോക്കസ്' ഹിന്ദു തീവ്രവാദത്തിന്റെ മുഖമാണെന്നു ഐ എ എം സി വാദിക്കുന്നു. 

അമേരിക്കൻ സമൂഹത്തിൽ ഹിന്ദു വിരുദ്ധ വിദ്വേഷം മുന്പില്ലാത്ത പോലെ വർധിക്കുന്നുവെന്നു തനെദർ പറയുന്നു. ക്ഷേത്രങ്ങളെ ആക്രമിക്കുന്നു. വ്യക്തികളെയും. 

ഹിന്ദു പൈതൃകവും അത് സമൂഹത്തിനു നൽകിയ സംഭാവനകളും സ്വാഗതാർഹമാണെന്ന് ഐ എ എം സി പറയുന്നു. എന്നാൽ വിദ്വേഷമെന്ന പേരിൽ നടത്തുന്ന തിരിച്ചടി അസ്വീകാര്യമാണ്. അത് അവരുടെ ഫാസിസ്റ് ആദർശങ്ങളെയും ഇന്ത്യൻ സർക്കാരിന്റെ വിവേചന നയങ്ങളെയും യുഎസിലെ തീവ്ര വലതു പക്ഷ ഹിന്ദു ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെയും വിമർശിക്കുന്നവരെ വിരട്ടാനും ചെളി വാരിയെറിയാനും ലക്‌ഷ്യം വച്ചുള്ളതാണ്.  

ഐ എ എം സി എല്ലാ വിധ മത വിദ്വേഷത്തെയും വർഗീയതയെയും അപലപിക്കുന്നുവെന്നു പ്രസിഡന്റ് മുഹമ്മദ് ജാവദ് പറഞ്ഞു. എന്നാൽ ഈ പ്രമേയത്തിനു പിന്നിൽ അമേരിക്കൻ ഹിന്ദു തീവ്രവാദികളാണ്. ഇന്ത്യയിൽ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്ന ഹിന്ദു തീവ്രവാദികളുമായി അവർക്കു ബന്ധമുണ്ട്. 

ഹിന്ദു മേധാവിത്വത്തെ വിമർശിക്കാൻ ശ്രമിക്കുന്ന മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, ദളിതർ എന്നിങ്ങനെയുള്ള വിഭാഗങ്ങൾക്കു പുറമെ ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ, ഉദ്യോഗസ്ഥർ, പണ്ഡിതർ എന്നിങ്ങനെ പല വിഭാഗങ്ങൾക്കും എതിരെ അത് ആയുധമാക്കുകയാണ്. 

Thanedar resolution aimed at Hindutwa critics: IAMC 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക