Image

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകള്‍ മരിച്ചു; പിന്നാലെ അമ്മയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Published on 16 April, 2024
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകള്‍ മരിച്ചു; പിന്നാലെ അമ്മയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കോതമംഗലം: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മകള്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടുമാസം മുന്‍പു ചിറയിന്‍കീഴില്‍ ബൈക് അപകടത്തില്‍ പരുക്കേറ്റു തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ യുസി കോളജ് എംബിഎ വിദ്യാര്‍ഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്‌നേഹ (സോനു-24)  ശനിയാഴ്ച രാത്രിയാണ്  മരിച്ചത്.

മകള്‍ മരിച്ച വിവരം അറിഞ്ഞ അമ്മ ഗായത്രി (45) യെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നെല്ലിക്കുഴി കമ്ബനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. അമ്മയുടേയും മകളുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി. 30 വര്‍ഷത്തോളമായി കോതമംഗലത്തു ജ്വലറി ജീവനക്കാരനാണ് ഹനുമന്ത് നായിക്. മകന്‍: ശിവകുമാര്‍ (കംപ്യൂടര്‍ വിദ്യാര്‍ഥി).
Join WhatsApp News
Jayan varghese 2024-04-16 20:22:57
സ്വപ്‌നത്തുമ്പികൾ ചിറകറ്റ് വീഴുമ്പോൾ വെളിച്ചം നഷ്ടപ്പെടുന്ന ജിവിത തുരങ്കങ്ങളിൽ മരണം പോലും പുറത്തേക്കുള്ള ഒരു വഴിയാണ്. കണ്ണീർപ്പൂവുകൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക