Image

മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ 100 കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 26 പേരെ പിരിച്ചുവിട്ടു

Published on 16 April, 2024
മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ 100 കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 26 പേരെ  പിരിച്ചുവിട്ടു

മദ്യപിച്ച് ജോലിക്കെത്തിയ 100 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് കെഎസ്ആർടിസി.  74 സ്ഥിരം ജീവനക്കാരെ സസ്പെൻ്റ് ചെയ്തു. താൽക്കാലിക ജീവനക്കാരായ 26 പേരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെയാണ് സർവീസിൽ നിന്നും പിരിച്ച് വിട്ടത്.

രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരം വിവിധ യൂണിറ്റുകളിലായിരുന്നു പരിശോധന.

മദ്യപിച്ച്‌ ജോലിക്കെത്തുന്നുവെന്ന വ്യാപകപരാതിയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. വനിത ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ പരിശോധിക്കാനായിരുന്നു നിര്‍ദേശം, 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നൂറ് പേര്‍ പിടിയിലായിരിക്കുന്നത്.

 

Join WhatsApp News
josecheripuram 2024-04-16 21:54:27
If you check Police, KSEB and other Government institutions, number will be much more than KSRTC, don't forget the excise department!
ആന വണ്ടി യാത്രികൻ 2024-04-16 23:18:51
ഇവനെയൊക്കെ വിശ്വസിച്ചു നാട്ടുകാർ എങ്ങനെ ഈ ആന വണ്ടിയിൽ യാത്ര ചെയ്യും. ഇവനെയൊന്നും സസ്‌പെൻഡ് ചെയ്താൽ പോരാ മാഷേ, പെൻഷൻ ഉൾപ്പെടെ കട്ട് ചെയിതു ജോലിയിൽ നിന്നും പിരിച്ചു വിടുക. എന്നിട്ടു പിഎസ്സി റാങ്ക് ലിസ്റ്റിൽ ജോലിക്കു കാത്തിരിക്കുന്ന പാവങ്ങളെ നിയമിക്കുക, അതിന് ആപീയർ ഉണ്ടോ ഗണേശാ? അതോ സസ്‌പെൻഡ് ചെയ്തവരെല്ലാം നിങ്ങടെ പാർട്ടിക്കാർ ആയതുകൊണ്ട് അടുത്ത ആഴ്ച തന്നെ ജോലിയിൽ തിരിച്ചു കയറുമോ? കാരണം നിങ്ങൾക്കു കീജേ വിളിക്കാനും വോട്ട് താരനും ഒക്കെ ആളും വേണമല്ലോ? എനിക്ക് അറിയാൻ വൈയ്യാഞ്ഞു ചോദിക്കുവാ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക