Image

ആശയപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എൽഡിഎഫ് പ്രവർത്തകർ കുടുംബാംഗങ്ങളാണ്; രാഹുൽ ഗാന്ധി

Published on 16 April, 2024
ആശയപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എൽഡിഎഫ് പ്രവർത്തകർ കുടുംബാംഗങ്ങളാണ്; രാഹുൽ ഗാന്ധി

ആശയപരമായ വ്യത്യാസമുണ്ടെങ്കിലും ഇടതുപക്ഷം  കുടുംബാംഗങ്ങളാണെന്ന് രാഹുല്‍ ഗാന്ധി. ഇടതുപക്ഷത്തോട് താന്‍ ബഹുമാനത്തോടെയേ  സംസാരിക്കുറുള്ളൂവെന്നും മലപ്പുറം മമ്പാട് നടന്ന റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മലപ്പുറത്ത് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്.

വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി പ്രചാരണത്തിന്റെ ഭാഗമായാണ് മലപ്പുറം മമ്പാട് റോഡ് ഷോ നടത്തിയത്.

അതേസമയം പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഇടയ്ക്ക് പുഴയിൽ കുളിക്കും, ഇടയ്ക്ക് സമുദ്രത്തിൽ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോദി ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു.മോദി എന്ത് പറഞ്ഞാലും ഇവിടത്തെ മാധ്യമങ്ങൾ അദ്ദേഹത്തെ പുകഴ്ത്തുമെന്നും ഇന്ത്യയിലെ പ്രധാന വിഷയങ്ങൾ മാധ്യമങ്ങൾ കാണില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാധ്യമങ്ങൾ മിണ്ടുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

നീതി രാഹിത്യം നിലനിൽക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്‍റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്‍റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആർഎസ്എസും ഭരണഘടനയെ ആക്രമിക്കുകയാണെന്നും തകർക്കാൻ നോക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഒന്നിന് പുറകെ ഒന്നായി നാടകങ്ങൾ നടത്തുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്ന് ഒരു ധാരണയും ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക