Image

ജയവിജയ എന്ന പഞ്ചാക്ഷരം (സദാശിവൻകുഞ്ഞി)

Published on 16 April, 2024
ജയവിജയ എന്ന പഞ്ചാക്ഷരം (സദാശിവൻകുഞ്ഞി)

ജയവിജയ എന്ന പഞ്ചാക്ഷരം 
മലയാള സംഗീതലോകത്തിന് | നൽകിയ സംഭാവന വളരെ വലുതാണ് . പ്രത്യേകിച്ച്  അയ്യപ്പഭക്തിഗാന ശാഖയിൽ . കോട്ടയം നാഗമ്പടത്ത് ' എന്ന കൊച്ചു ഗ്രാമത്തിലായിരുന്നു ഇരട്ട സഹോദരന്മാരായിരുന്ന ജയന്റേയും വിജയന്റെയും ജനനം . ആറാം വയസ്സുമുതൽ സപ്തസ്വരങ്ങളാകുന്ന ഗംഗാപ്രവാഹത്തെ നിരന്തര സാധനയിലൂടെ ജീവിതം തന്നെ ആക്കി മാറ്റുവാൻ ഇരുവർക്കുമായി . 

ഏതാണ്ട് 18 വർഷങ്ങളോളം കർണാടക സംഗീതലോകത്തെ മനീഷികളായ ഡോ . ബാലമുരളീകൃഷ്ണ , ചെമ്പൈ വൈദ്യനാഥഭാഗവതർ മുതലായവരുടെ കീഴിൽ സംഗീത പഠനം . അക്കാദമിക് തലത്തിൽ അസൂയാവഹമായ നേട്ടം ഇവയെല്ലാം ഇരുവരുടെയും പ്രതിഭക്ക് തിളക്കം കൂട്ടി. തു
 
അയ്യപ്പ ഗാനശാഖയിൽ അന്നുണ്ടായിരുന്ന ചിന്താധാരകളിൽ നിന്ന് ഏറെ വ്യത്യസ്ഥമായി പ്രസ്തുത രംഗത്ത്  നവോത്ഥാനത്തിൻ്റെ പാത വെട്ടിത്തുറന്നത് ജയവിജയൻമാരാണ്. " ഇഷ്ട ദൈവമെ സ്വാമി ശരണമയ്യപ്പാ എന്ന ഗാനം ഒരുദാഹരണം മാത്രം. അന്നുവരെ പുരുഷൻമാർ മാത്രമാണ് അയ്യപ്പ ഗാനങ്ങൾ ആലപിച്ചിരുന്നത്. പി.ലീല എന്ന ഗായികയിലൂടെ ഒരു സ്ത്രീയെക്കൊണ്ട് പാടിച്ച് വലിയ ഒരു മാറ്റം കൊണ്ടുവന്നത് ജയവിജയൻമാരാണ്. പിന്നീടങ്ങോട്ട് കണ്ടത് ഭക്തി തുളുമ്പുന്ന അയ്യപ്പ ഗാനങ്ങളുടെ തിരുവാഭരണ ഘോഷയാത്രയായിരുന്നു .

 യേശുദാസ് ആദ്യമായി പാടിയ 'ദർശനം പുണ്യ ദർശനം...’  അയ്യപ്പ ഭക്തിഗാനവും   തുടർന്ന് പി. ജയചന്ദ്രൻ പാടിയ ‘‘ശ്രീ ശബരീശാ ദീന ദയാലാ...’’, ജയവിജയൻമാർ തന്നെ ഈണം നൽകി ആലപിച്ച ‘ശ്രീകോവിൽ നട തുറന്നു...’, ‘വണ്ടിപ്പെരിയാറും മേടും നടപ്പാതയാക്കി... ‘നല്ലത് വരുത്തുക നമുക്ക് നില വയ്യാ...’, ‘പതിനെട്ട് പടിയേറി തിരുമുന്നിൽ'  വിഷ്ണു മായയിൽ പിറന്ന വിശ്വരക്ഷക ' മുതലായ പാട്ടുകൾ അക്കാലത്ത് നിലനിന്നിരുന്ന ഭക്തി ഗാനങ്ങളേക്കാൾ ചടുലത നിറഞ്ഞ പാട്ടുകൾ ആയിരുന്നു. ജനഹൃദയങ്ങളിൽ ഇന്നും കുടിയിരിക്കുന്ന ഭക്തി ഗാനങ്ങളാണിവയെല്ലാം തന്നെ.

 ഏതാണ്ട് പത്തൊൻപതോളം മലയാള ചലച്ചിത്രങ്ങൾക്കും നാല് തമിഴ്ചിത്രങ്ങൾക്കും ഇവർ സംഗീതം നൽകി . ഇതിൽ നിറകുടം എന്ന സിനിമയിലെ 'നക്ഷത്ര ദീപങ്ങൾ തിളങ്ങി ...  നവരാത്രി മണ്ഡപമൊരുങ്ങി' എന്ന ഒറ്റ ഗാനം മാത്രം മതി ഇവരുടെ സംഗീത പ്രതിഭ മനസിലാവാൻ.

 പാട്ടുകളിൽ കത്രിക സ്വര പ്രയോഗം കൊണ്ടുവന്നത് ജയവിജയൻ മാരാണ്. നിറകുടം എന്ന സിനിമയിലെ നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന ഗാനത്തിലും (പാധനി ധാനി സ നിസാസ)പിന്നീട് ശ്രീ എസ് രമേശൻ നായർ എഴുതി ശ്രീ ജയൻ ചിട്ടപ്പെടു ത്തിയ മയിൽപ്പീലി എന്ന ആൽബത്തിലെ ' ചെമ്പൈക്ക് നാദം നിലച്ചപ്പോൾ എന്ന ഗാനത്തിലും (സ സാ രിസ നിധനി) കത്രിക പ്രയോഗം കാണം . സ്വരങ്ങളെ ചടുലമായ രീതിയിൽ മുറിച്ച് ഉപയോഗിക്കുന്ന  രീതിയാണിത്. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കച്ചേരികളിൽ ഈ കത്രിക പ്രയോഗം സാധാരണമാണ്.

 ജയ വിജയൻമാർ ദേവിഗിതം , ഗുരുദേവൃതികൾ , തുടങ്ങി നിരവധി ഗാനങ്ങൾക്ക് രൂപഭംഗി നൽകി പിന്നിട് ഇവരിൽ ശ്രീ കെ ജി വിജയൻ വിടവാങ്ങിയിട്ടും ശ്രീ ജയൻ തൻ്റെ സംഗീത യാത്ര തുടർന്നു . പത്മശ്രീ ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി 

മയിൽപ്പീലി എന്ന ആൽബത്തിലെ കൃഷ്ണ ഭക്തിഗാനങ്ങൾ മനസിൽ പീലിവിടർത്തിയാടുമ്പോൾ നാം കണ്ണനെ ഓർക്കും. ഒപ്പം നമ്മെ പിരിഞ്ഞ അതുല്യ സംഗീത പ്രതിഭ ശ്രീ കെ.ജി ജയനെയും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക