Image

വിന്‍സെന്റ് ലൂക്കോസ് വേളാശ്ശേരില്‍ (67) ഫ്‌ളോറിഡയില്‍ അന്തരിച്ചു

Published on 16 April, 2024
വിന്‍സെന്റ് ലൂക്കോസ് വേളാശ്ശേരില്‍ (67) ഫ്‌ളോറിഡയില്‍ അന്തരിച്ചു

കോറല്‍ സ്പ്രിംഗ്സ് (സൗത്ത് ഫ്‌ളോറിഡ): നവകേരള മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വിന്‍സെന്റ് ലൂക്കോസ് വേളാശ്ശേരില്‍ (67) ഫ്‌ളോറിഡയില്‍ അന്തരിച്ചു.  സംസ്‌കാരം ഏപ്രില്‍ 20ന് നടക്കും.

കൂത്താട്ടുകുളം പുതുവേലി വേളാശ്ശേരില്‍ കുടുംബമായ പരേതനായ വി.വി ലൂക്കോസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്.   സൗത്ത് ഫ്ളോറിഡയിലുള്ള കോറല്‍ സ്പ്രിംഗ്‌സില്‍ വെച്ച് ഏപ്രില്‍ 14നാണ് നിര്യാതനായത്.

ഭാര്യ: ബെറ്റ്സി, മകള്‍ ക്രിസ്റ്റല്‍. സഹോദരങ്ങള്‍: വി എല്‍ സിറിയക്ക്, മേരി കോര, സോഫി ജോസ്, പരേതയായ റോസമ്മ.

പൊതുദര്‍ശനം ഏപ്രില്‍ 19ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും സംസ്‌കാര ചടങ്ങുകള്‍ ഏപ്രില്‍ 20ന് രാവിലെ 10 നും 217 എന്‍ഡബ്ല്യു 95 ടെറസ് കോറല്‍ സപ്രിംഗ്‌സ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സിറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ നടക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക