Image

അഭയാർഥികളെ സ്പോൺസർ ചെയ്യുന്ന  പദ്ധതിക്കു മികച്ച പ്രതികരണം (പിപിഎം) 

Published on 16 April, 2024
അഭയാർഥികളെ സ്പോൺസർ ചെയ്യുന്ന  പദ്ധതിക്കു മികച്ച പ്രതികരണം (പിപിഎം) 

അഭയാർഥികളെ ഉൾക്കൊള്ളാൻ തയാറാവുന്ന സമൂഹങ്ങൾക്ക് അതിനു വേണ്ട സഹായം നൽകുന്ന സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വെൽക്കം കോർപ്സ് എന്ന പദ്ധതിക്കു ആവേശകരമായ പ്രതികരണം ലഭിച്ചതായി കമ്മ്യൂണിറ്റി സ്‌പോൺസർഷിപ് ഹബ് ചൂണ്ടിക്കാട്ടുന്നു. 

പദ്ധതി വികസിപ്പിച്ചു മൂന്നു മാസം കഴിഞ്ഞപ്പോൾ 13,000ത്തിലേറെ അപേക്ഷകൾ എത്തി. ഓരോ അപേക്ഷയ്ക്കും യുഎസ് പൗരത്വമുള്ള അഞ്ചു പേരുടെ പിന്തുണ വേണം. അതായതു 13,000 അപേക്ഷകൾക്കു പിന്നിൽ 65,000 പേരുണ്ട്.   

ഇനിയും 11,000 അപേക്ഷകൾ കൂടി ഒരുങ്ങുന്നുണ്ട്. അതിനു പിന്നിൽ 55,000 പേർ കൂട്ടി ഉണ്ടാവും സ്പോൺസർ ചെയ്യാൻ. അനൗപചാരികമായി സഹകരിക്കുന്ന ഒട്ടനവധി ആളുകൾ വേറെയും. 

മിക്കവരും എല്ലാ സ്റ്റേറ്റിൽ നിന്നും അപേക്ഷകൾ എത്തിയെങ്കിലും മിനസോട്ട, വാഷിംഗ്‌ടൺ, ടെക്സസ്, കലിഫോർണിയ, ഒഹായോ എന്നീ സ്റ്റേറ്റുകളിലാണ് ഏറ്റവും പിൻതുണ കണ്ടത്. സ്വകാര്യ സ്പോൺസർഷിപ്പിലൂടെ അഭയാർഥികളെ സ്വന്തം സമൂഹങ്ങളിലേക്കു സ്വീകരിക്കുന്നതിലുള്ള താല്പര്യമാണ് ഇവിടെ തെളിയുന്നതെന്നു ഹബ് ചൂണ്ടിക്കാട്ടുന്നു. 
   
അഞ്ചു യുഎസ് പൗരന്മാർ ചേർന്ന് ഒരു അഭയാർഥിയെ സ്വാഗതം ചെയ്യുന്ന വെൽക്കം കോർപ്സ് പദ്ധതി 2023 ജനുവരിയിലാണ് ബൈഡൻ ഭരണ കൂടം ആരംഭിച്ചത്. ആ വർഷം ഡിസംബറിൽ അത് വികസിപ്പിച്ചു. 

ആദ്യ 90 ദിവസം അഭയാർഥികളെ സ്പോസർമാർ നേരിട്ട് സഹായിക്കണം എന്നാണ് വ്യവസ്ഥ. സ്കൂളും പാർപ്പിടവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണം.  

Good response to refugee program 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക