Image

അടൂർ മഹാത്മ ജനസേവന കേന്ദ്രം നിർമിച്ച ശാന്തിഗ്രാമം ആതുരാശ്രമം നാടിന് സമർപ്പിച്ചു: അമ്മമാർക്ക് വിഷു കൈനീട്ടവും പിന്തുണയുമായി യോങ്കേഴ്സ് മലയാളി അസോസിയേഷനും

Published on 16 April, 2024
അടൂർ മഹാത്മ ജനസേവന കേന്ദ്രം  നിർമിച്ച ശാന്തിഗ്രാമം ആതുരാശ്രമം  നാടിന് സമർപ്പിച്ചു: അമ്മമാർക്ക് വിഷു കൈനീട്ടവും പിന്തുണയുമായി യോങ്കേഴ്സ് മലയാളി അസോസിയേഷനും

അടൂർ: തെരുവ് മക്കളുടെ സംരക്ഷണത്തിനായി ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ നിർമ്മിച്ച ശാന്തിഗ്രാമം ആതുരാശ്രമം വിഷുദിനത്തിൽ നാടിന് സമർപ്പിച്ചു.

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തെളിയിച്ച തിരിയിൽ നിന്നും ചലചിത്ര നടിയും മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയുമായ സീമ ജി നായർ അടുപ്പിലേക്ക് അഗ്നി പകർന്ന് ഗൃഹപ്രവേശനകർമം നിർവ്വഹിച്ചു. 

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യോങ്കേഴ്സ് മലയാളി അസോസിയേഷൻ മഹാത്മയിലെ അമ്മമാർക്ക് വിഷു കൈനീട്ടം സമ്മാനിച്ചു.ആതുരാശ്രമത്തിന്റെ എല്ലാ   പ്രവർത്തനങ്ങൾക്കും   സഹായവുമായി തുടർന്നും ഒപ്പമുണ്ടാകുമെന്ന്  യോങ്കേഴ്സ് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു 

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുശീല കുഞ്ഞമ്മ കുറുപ്പ് , വൈസ് പ്രസിഡൻ്റ് എം മനു, വാർഡ് മെമ്പർ കെ.ജി ജഗദീശൻ, മെമ്പർ സുപ്രഭ, പൊതുപ്രവർത്തകരായ തോപ്പിൽ ഗോപകുമാർ, പ്രൊഫസർ വർഗ്ഗീസ് പേരയിൽ, വിമൽ കൈതക്കൽ, സുരേഷ് മഹാദേവ, രാധാകൃഷ്ണപിള്ള മഹാത്മ സെക്രട്ടറി പ്രീഷിൽഡ, ഗ്രേറ്റ്മ ജോ. ഡയറക്ടർ അക്ഷർ രാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പള്ളിക്കൽ കൊയ്പ്പള്ളി വിളയിൽ ശാന്തമ്മ ദാനമായി നല്കിയ 42 സെൻ്റ് ഭൂമിയിലാണ് സ്നേഹ ഗ്രാമം പടുത്ത് ഉയർത്തിയതെന്നും, തെരുവിൽ കണ്ടെത്തുന്ന 70 അംഗങ്ങളെ ചികിത്സിച്ച് ഭേദമാക്കി ഇവിടെ പുനരധിവാസം ഒരുക്കുമെന്ന് മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക