Image

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക് ; നാലാം റാങ്ക് നേടി മലയാളി സിദ്ധാർഥ് രാംകുമാർ

Published on 16 April, 2024
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക് ; നാലാം റാങ്ക് നേടി മലയാളി സിദ്ധാർഥ് രാംകുമാർ

ന്യൂഡൽഹി: യുപിഎസ് സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പി.കെ. സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. മലയാളികളായ ആശിഷ് കുമാർ(8), വിഷ്ണു ശശികുമാർ (31), പി.പി. അർച്ചന (40), ആർ. രമ്യ (45), മോഹൻ ലാൽ (52), ബെൻജോ പി. ജോസ് (59), സി.റഷദ് (71), എസ്. പ്രശാന്ത് (78), ആനി ജോർജ് (93) എന്നിവരും ആദ്യ നൂറ് റാങ്കുകളിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍ 15,16,17, 23, 24 തീയതികളിലായി മെയ്ന്‍ പരീക്ഷ നടത്തിയത്. ഡിസംബര്‍ എട്ടിനാണ് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക