Image

ചിന്തിക്കുന്നതല്ല യാഥാർത്ഥ്യം: ന്യൂയോർക്കുകാരേക്കാൾ ജോലി ചെയ്യാൻ മിടുക്കർ മറ്റു നഗരങ്ങളിൽ ഉള്ളവർ

ദുര്‍ഗ മനോജ് Published on 16 April, 2024
ചിന്തിക്കുന്നതല്ല യാഥാർത്ഥ്യം: ന്യൂയോർക്കുകാരേക്കാൾ ജോലി ചെയ്യാൻ മിടുക്കർ മറ്റു നഗരങ്ങളിൽ ഉള്ളവർ

വാലെറ്റ് ഹബ് ജനങ്ങളുടെ ജോലി ചെയ്യാനുള്ള താത്പര്യത്തെക്കുറിച്ചു നടത്തിയ പഠനത്തിൽ വാഷിംഗ്ടൺ, ഡിസി, അമേരിക്കയിലെ ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന മനുഷ്യരുടെ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ലിസ്റ്റിൽ ന്യൂയോർക്കിന് 99-ാം സ്ഥാനമേ ഉള്ളൂ എന്നറിയുമ്പോഴാണ് വാഷിങ്ങ്ടൺ ഡിസി യുടെ, ഈ നേട്ടത്തിൻ്റെ വലിപ്പം മനസ്സിലാകുക. പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് സങ്കല്പിക്കുന്നതു പോലെ അല്ല യഥാർത്ഥത്തിൽ കാര്യങ്ങൾ എന്നാണ്. തിരക്കിട്ട ഓട്ടവും പാച്ചിലും ജനത്തിരക്കും ഒക്കെയുള്ള ന്യൂയോർക്ക് നഗരമാകും അമേരിക്കയിലെ കഠിനാധ്വാനികളുടെ നഗരം എന്ന ചിന്തയ്ക്കാണിതോടെ മാറ്റംവന്നത്.

കണക്കുകൾ പ്രകാരം ജേഴ്സി സിറ്റിയും ഒഹായോയിലെ കൊളംബസും യഥാക്രമം 56, 68 എന്നീ സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ന്യൂയോർക്കിൻ്റെ സ്കോർ 53.70 ആണ്. എന്നാൽ സിസിയുടെ സ്‌കോർ 76.97 ആണ്.

സ്കോറിൻ്റെ 80%  ഡയറക്ട് വർക്ക് ഘടകങ്ങളും, ബാക്കിപരോക്ഷ വർക്ക് ഘടകങ്ങളും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി 11 കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തി നഗരത്തിൻ്റെ റാങ്ക് നിർണ്ണയിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഒരു നഗരമെങ്കിലും പഠനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡയറക്ട് ഘടകങ്ങളിൽ ആഴ്‌ചയിലെ ശരാശരി ജോലി സമയം, തൊഴിൽ നിരക്ക്, മുതിർന്നവർ ജോലി ചെയ്യാത്ത കുടുംബങ്ങളുടെ ഓഹരികൾ എന്നിവ ഉൾപ്പെടുന്നു.

പരോക്ഷ ഘടകങ്ങളിൽ ഒന്നിലധികം ജോലികൾ ചെയ്യുന്നവരും ശരാശരി യാത്രാ സമയവും ഉൾപ്പെടുന്നു. ശരാശരി ആഴ്ചയിൽ ഏറ്റവും കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്തതിന് രാജ്യത്തിൻ്റെ തലസ്ഥാനം മൂന്നാം സ്ഥാനത്താണ്, എന്നിരുന്നാലും അത് എത്ര മണിക്കൂർ ഉൾപ്പെടുന്നുവെന്ന് പഠനം പറഞ്ഞിട്ടില്ല. ശരാശരി അമേരിക്കക്കാരൻ ആഴ്ചയിൽ ഏകദേശം 35 മണിക്കൂർ ജോലി ചെയ്യുന്നുണ്ട്.

ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നിവാസികൾ ഉയർന്ന റാങ്ക് നേടിയതിൻ്റെ പ്രധാന കാരണം, പലർക്കും ഓഫീസിലേക്ക് 30 മിനിറ്റിൽ കൂടുതൽ യാത്രാ സമയം ഉണ്ട് എന്നതാണ്.

2022 ലെ യുഎസ് സെൻസസ് ഡാറ്റ പ്രകാരം ന്യൂയോർക്കിൽ  ജോലിയിൽ പ്രവേശിക്കാൻ വേണ്ടി ശരാശരി 60 മിനിറ്റിലധികം സമയമെടുക്കുന്നുണ്ട്. 15.5% യാത്രക്കാരും ഈ വിഭാഗത്തിൽ പെടുന്നു. ഇവിടുത്തെ ശരാശരി യാത്രാ സമയം 31.4 മിനിറ്റാണ്. സെൻസസ് ഡാറ്റ അനുസരിച്ച്, ഡിസിയിലെ ശരാശരി യാത്രാനിരക്ക് 30.1 മിനിറ്റാണ്, 21.5% യാത്രക്കാരും 20 മുതൽ 25 മിനിറ്റ് വരെ ദൈർഘ്യത്തിലാണ്. ന്യൂയോർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, 7.7% യാത്രക്കാർ മാത്രമാണ് ജോലിസ്ഥലത്ത് എത്താൻ 60 മിനിറ്റിലധികം എടുക്കുന്നത്.

ഇപട്ടികയിൽ രണ്ടാം സ്ഥാനം ടെക്‌സാസിലെ ഇർവിംഗ് ആണ്. ഇതിനു കാരണം മുതിർന്നവർ ആരും ജോലിചെയ്യാത്ത കുടുംബങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഇർവിംഗിൽ ആണ് എന്നതാണ്. 11% ആ വിഭാഗത്തിൽ പെടുന്നു. ഒരു ദിവസം ശരാശരി 10 മണിക്കൂറും ആഴ്ചയിൽ ആറ് ദിവസവും, ചിലപ്പോൾ ഏഴ് മണിക്കൂറും ജോലി ചെയ്യുന്നവരുടെ നാടാണ് അവിടം.

ന്യൂയോർക്കിലെ പ്രശ്നം, ധാരാളം ആളുകൾ ജോലി ചെയ്യുന്നില്ല എന്നതാണ്, കാരണം സംസ്ഥാനം ജനങ്ങളെ വളരെയധികം സഹായിക്കുന്നു, ഇത് ആളുകളെ മടിയന്മാരാക്കുന്നു.

എല്ലാത്തിനും സംസ്ഥാനം പണം നൽകുന്നു എന്നാണ് ഈ പഠനം പുറത്തു വന്നപ്പോൾ ജനങ്ങളുടെ പ്രതികരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക