Image

മൈസൂരുവില്‍ കാറിടിച്ച് മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Published on 16 April, 2024
മൈസൂരുവില്‍  കാറിടിച്ച് മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്ന്  പേര്‍ മരിച്ചു

തൃശൂര്‍: മൈസൂരുവില്‍ അമിതവേഗത്തില്‍ എത്തിയ കാറിടിച്ച് മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്ത തൃശൂര്‍ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആര്‍ പേട്ട് സ്വദേശി ഉല്ലാസ് (23), ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സി ജീവനക്കാരന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബി സി എ വിദ്യാര്‍ഥിനിയാണ് ശിവാനി.സഹോദരങ്ങള്‍: അശ്വതി, അര്‍ജുന്‍.

ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡില്‍ അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉല്ലാസ് അപകടസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക