Image

പ്രശസ്ത ടിക്ടോക് താരം കൈല്‍ മരിസ റോത്ത് അന്തരിച്ചു

Published on 16 April, 2024
പ്രശസ്ത ടിക്ടോക് താരം കൈല്‍ മരിസ റോത്ത് അന്തരിച്ചു

വാഷിങ്ടൻ: പ്രമുഖ ടിക്ടോട് താരം കൈല്‍ മരിസ റോത്ത് (36) അന്തരിച്ചു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. കൈലിൻറെ അമ്മയാണ് മരണവിവരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്.

ഒരാഴ്ച മുൻപായിരുന്നു കൈല്‍ മരിച്ചതെന്ന് സഹോദരി വ്യക്തമാക്കി. യുഎസിലെ മേരിലാൻഡിലാണ് കൈല്‍ മരിസ് താമസിച്ചിരുന്നത്.

''എൻറെ മകള്‍ കൈല്‍ അന്തരിച്ചു. അവള്‍ നിങ്ങളില്‍ ചിലരുടെ ജീവിതത്തില്‍ വ്യക്തിപരമായോ മറ്റു ചിലരെ അല്ലാതെയോ സ്പർശിച്ചിട്ടുണ്ടാവാം, അവള്‍ എല്ലാവരെയും ഒരുപാട് സ്നേഹിച്ചിരുന്നു. ഇപ്പോള്‍ ഒന്നും എനിക്ക് മനസ്സിലാകുന്നില്ല. കുറച്ചു ദിവസം കഴിയുമ്ബോള്‍ ഒരുപക്ഷേ കൂടുതല്‍ മനസ്സിലാകും.''- അമ്മ ജാക്വി കോഹെൻ റോത്ത് ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.

1,75,000 ഫോളോവേഴ്സുസ് ടിക് ടോക്കില്‍ ഉള്ള താരമാണ് കൈല്‍ മരിസ റോത്ത്. ഹോളിവുഡിലെ ഗോസിപ് കഥകളെക്കുറിച്ചുള്ള ചർച്ചകളിലൂടെയാണ് കൈല്‍ പ്രശസ്തി നേടുന്നത്. ഇതുവഴി നിരവധി വിവാദങ്ങളിലും കൈല്‍ മരിസ ഉള്‍പ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക