Image

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. പി ചെറിയാനെ ആദരിച്ചു. 

അനശ്വരം മാമ്പിള്ളി Published on 16 April, 2024
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. പി ചെറിയാനെ ആദരിച്ചു. 

ഡാളസ് : ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രവര്‍ത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയില്‍ അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. പി ചെറിയാനെ ആദരിച്ചു. വര്‍ത്തമാനകാലത്ത് അമേരിക്കന്‍ ഐക്യ നാടുകളില്‍ നടക്കുന്ന സംഭവങ്ങള്‍ ഒട്ടും വൈകാതെ തന്നെ ജനങ്ങളില്‍ എത്തിക്കുന്ന പി. പി ചെറിയാന്‍ കഴിഞ്ഞ 22 വര്‍ഷങ്ങളായി വിവിധ മാധ്യമളിലൂടെ വാര്‍ത്ത പ്രാധാന്യമുള്ള വാര്‍ത്തകള്‍ അറിയിച്ചു പോരുന്നു. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരില്‍ സൗമ്യനും നല്ല സമീപനവുമുള്ള ആള്‍ എന്നു പരക്കെ അറിയപ്പെടുന്ന പി. പി ചെറിയാന്‍ ഗുണകരവും ഗവേഷണപരവുമായ വാര്‍ത്തകള്‍ കൂടാതെ നിരവധി ലേഖനങ്ങളും എഴുതിട്ടുണ്ട്. പ്രവര്‍ത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിലെ അപ്രഖ്യാപന പരിപാടി ഇനമായിരുന്നു ഈ ആദരവ്. 

 മുഖ്യാതിഥിയായി സണ്ണിവെയ്ല്‍ സിറ്റി കൌണ്‍സില്‍ അംഗം മനു ഡാനി, കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍, ഇന്ത്യ കല്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഷിജു എബ്രഹാം, കേരള ലിറ്റററി അസോസിയേഷന്‍ പ്രതിനിധി സി.വി ജോര്‍ജ്, ലാന പ്രതിനിധി ഹരിദാസ് തങ്കപ്പന്‍, വേള്‍ഡ് മലയാളി പ്രതിനിധി ഗോപാല കൃഷ്ണ പിള്ള, ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ് പ്രതിനിധി മീന ചിറ്റിലപ്പിള്ളി, നേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് സെക്രട്ടറി ഏയ്ജല്‍ ജ്യോതി, സൗഹൃദവേദി പ്രതിനിധി സുകു വര്‍ഗീസ്, അജയ് കുമാര്‍, കവി ജോസ് ഒച്ചാലില്‍,ബോബന്‍ കൊടുവത്ത്, യൂത്ത് ഓഫ് ഡാളസ് പ്രതിനിധി ജിജി പി സ്‌കറിയ നിരവധി സാമൂഹ്യ സംസ്‌ക്കാരിക പ്രതിനിധികള്‍ പങ്കെടുത്തു.  ബിജിലി ജോര്‍ജ്  നന്ദി അറിയിച്ചു.

സിജു വി ജോര്‍ജ്, പ്രസാദ് തിയോടിക്കല്‍, ലാലി ജോസഫ്, ഡോ. അഞ്ജു ബിജിലി, സാം മാത്യു, ബെന്നി ജോണ്‍, തോമസ് ചിറമേല്‍, ജോജോ കോട്ടക്കല്‍, ടി സി ചാക്കോ, എന്നിവരും പങ്കെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക