Image

ഹിന്ദു സമുദായം കൂടുതൽ സജീവമായി  പ്രവർത്തിക്കണം: ശ്രീ തനെദാർ (പിപിഎം)

Published on 16 April, 2024
ഹിന്ദു സമുദായം കൂടുതൽ സജീവമായി  പ്രവർത്തിക്കണം: ശ്രീ തനെദാർ (പിപിഎം)

വ്യക്തി സ്വാതന്ത്ര്യത്തിനു എതിരായ ഭീഷണികളെ നേരിടണമെന്നു യുഎസ് കോൺഗ്രസിലെ ഇന്ത്യൻ അമേരിക്കൻ അംഗം റെപ്. ശ്രീ തനെദാർ പറഞ്ഞു. മത സ്വാതന്ത്ര്യത്തിനു നേരെ ഉയരുന്ന വെല്ലുവിളികളെയും നേരിടണം. 

ഹിന്ദു പാക്ടിന്റെ ഹിന്ദുലൗഞ്ജ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു മന്ദിർ എംപവർമെൻറ് കൗൺസിൽ കൺവീനർ തേജൽ ഷാ, ഹിന്ദുലൗഞ്ജ് കോ-ഹോസ്റ്റ് സുധ ജഗന്നാഥൻ എന്നിവർ ആയിരുന്നു ആതിഥേയർ.  

ഗവൺമെന്റ് പദ്ധതികൾ ഹിന്ദു സമുദായം വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്നു സമുദായം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിച്ചപ്പോൾ തനെദാർ പറഞ്ഞു. ഉദാഹരണത്തിന് ആരാധനാലയങ്ങളിൽ സുരക്ഷയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി നൽകുന്നുണ്ട്. അതു പക്ഷെ പ്രയോജനപ്പെടുത്തുന്നില്ല.  

ഭീകരത, അക്രമം, നശീകരണം ഇവയൊക്കെ അസ്വീകാര്യമാണെന്നു തനെദാർ പറഞ്ഞു. അവയൊക്കെ സമാധാനപരമായ മത ജീവിതത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഹിന്ദു ധർമം സമാധാനത്തിൽ അടിയുറച്ചതാണ്. എന്നാൽ സംയമനം ദൗർബല്യമായി തെറ്റിദ്ധരിക്കരുത്. 

അതുകൊണ്ടാണ് ഹിന്ദു സമുദായം കൂടുതലായി മുഖ്യധാരാ രാഷ്ട്രീയത്തിൽ വരണമെന്ന് ആവശ്യപ്പെടുന്നത്. ഭാവി തലമുറയ്ക്കു കൂടി സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കണം. 

"നമ്മൾ ഭീഷണിയും വിദ്വേഷവും വച്ചു പൊറുപ്പിക്കരുത്. ഹിന്ദു ധർമത്തെ കുറിച്ചുള്ള സന്ദേശം നമ്മൾ പ്രചരിപ്പിക്കും."

Shree Thanedar urges more active role by Hindu community  

Join WhatsApp News
No, Thanedar 2024-04-16 09:38:55
അമേരിക്കയിൽ ഹിന്ദുക്കൾക്ക് കാര്യമായ പ്രശ്നമൊന്നുമില്ല. പക്ഷെ ഹിന്ദുത്വ ഗ്രൂപ്പ് അനാവശ്യ പ്രചാരണം നടത്തി പ്രശനം ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്. ഈ കക്ഷിയെ ജയിപ്പിച്ചത് ക്രിസ്ത്യാനികളാണ്. മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയിട് ഒരക്ഷരം മിണ്ടാത്ത ഇയാൾ ഇല്ലാത്ത ഹിന്ദുഫോബോയ ഉണ്ടെന്നു പറയുന്നു.
reader 2024-04-16 15:58:20
now a days anything comes they are talking about manipur subject. I think most of the people donot have the idea what happend in manipur. It was awar between two gothra caste. please donot spread unwanted issues
Victor Mahesh 2024-04-16 17:53:47
ഒരപേക്ഷ ! : കേരളത്തിലെ ""മത ഭ്രാന്താലയം """ എന്നത് നമ്മൾക്ക് ഈ അമേരിക്കയിലും വേണോ? ഉണ്ടാക്കണോ ?? നാട്ടിലേക്കാളും സന്തോഷവും, സമാധാനവും , സന്തുഷ്ടവും ആയ മനഃശാന്തിയോടുള്ള നമ്മുടെ അമേരിക്കൻ പ്രവാസികളുടെ ജീവിതത്തിനിടയിൽ ജാതി, മത സ്പർത്ത കുത്തിത്തിരിപ്പ് ഉണ്ടാക്കാതിരുന്നാൽ നമ്മൾക്ക് ഇവിടെ സസന്തോഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന് ഒരപേക്ഷ . എല്ലാരുടേയും നന്മയ്ക്കുവേണ്ടി പ്രാർത്ഥനയോടെ നന്ദി , നമസ്കാരം 🌹🌹🌹🌹🙏🙏🙏
B. Jesudasan 2024-04-16 19:34:36
The freedom of religion enshrined in our constitution is the beauty we are all enjoying in this great nation. How great it is for all of us to practice our faith and spirituality without the fear of oppression or suppression! It’s, however, disheartening to see that this beauty, though ensured in India’s constitution, there is a concerted effort, supported by Modi government, to make India a country of the majority and to persecute minorities. Our Indian American politicians need to recognize this phenomenon and raise their hands at the Modi government.
josecheripuram 2024-04-16 22:12:19
What freedom of religion in India? if two "GOTHRAS" fight each other ,what the law enforcement and the Government doing? If like in ancient time fight and might wins , we don't need a Government.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക