Image

നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നായികയായി നയൻതാര

Published on 14 April, 2024
നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നായികയായി നയൻതാര

നിവിൻ പോളി നിർമിക്കുന്ന ചിത്രത്തില്‍ നായികയാവാൻ നയൻതാര. 'ഡിയർ സ്റ്റുഡൻസ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ മോഷൻ വിഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചു. എന്നാല്‍ നിവിൻ പോളി ചിത്രത്തില്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ നിഴല്‍ എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങള്‍ക്കു ശേഷം' എന്ന ചിത്രമാണ് നിവിൻ പോളിയുടെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. വിഷു റിലീസായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തില്‍ നിവിൻ പോളിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക