Image

മമ്മൂട്ടി നായകനാകുന്ന 'ടര്‍ബോ'യുടെ വൻ അപ്ഡേറ്റ് പുറത്ത്

Published on 14 April, 2024
മമ്മൂട്ടി നായകനാകുന്ന 'ടര്‍ബോ'യുടെ വൻ അപ്ഡേറ്റ് പുറത്ത്

കാത്തിരിപ്പുകള്‍ക്ക് അവസാനമിട്ട് 'ടർബോ'യുടെ വൻ അപ്ഡേറ്റ് പുറത്ത്. മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ റിലീസ് തിയതി ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ചിത്രം ജൂണ്‍ 13ന് തിയറ്ററില്‍ എത്തും. മേജർ അപ്ഡേറ്റ് വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത് മുതല്‍ ഏറെ ആവേശത്തില്‍ ആയിരുന്നു ആരാധകർ. ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് ഇപ്പോള്‍ അപ്ഡേറ്റ് വന്നിരിക്കുന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക