Image

ഒടുവിൽ മഴയെത്തി : പൊള്ളുന്ന ചൂടിന് ആശ്വാസം

Published on 12 April, 2024
  ഒടുവിൽ മഴയെത്തി : പൊള്ളുന്ന ചൂടിന് ആശ്വാസം

തിരുവനന്തപുരം: പൊള്ളുന്ന വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ. തെക്കന്‍കേരളത്തിലെയും മധ്യകേരളത്തിലെയും വിവിധ ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്. ബംഗാൾ ഉൾക്കടലിൽ കിഴക്കൻ കാറ്റ് അനുകൂലമായി വരുന്നതിന്‍റെ ഫലമായി ശനിയാഴ്‌ചയും വേനൽമഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

തിരുവനന്തപുരം നഗരത്തില്‍ ഉച്ചയ്ക്ക് ഇടിയോടുകൂടി അരമണിക്കൂറോളം നീണ്ടു നിന്ന ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേ തുടര്‍ന്ന് ഗതാഗതക്കുരുക്കുമുണ്ടായി. ഓട്ടോമാറ്റിക് വെതര്‍സ്‌റ്റേഷനുകളില്‍ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് തിരുവനന്തപുരം നഗരത്തില്‍ 37.5 മില്ലി മീറ്റർ മഴ ലഭിച്ചു. കിളിമാനൂര്‍ 19.5 മില്ലി മീറ്റർ, കൊല്ലം ജില്ലയിലെ മയ്യനാട് 11 മില്ലി മീറ്റർ, പുനലീൂര്‍ 11.5 മില്ലി മീറ്റർ, പത്തനംതിട്ട ജില്ലയിലെ വാഴക്കുന്നം 45.5 മില്ലി മീറ്റർ, തിരുവല്ല 20 മില്ലി മീറ്റർ, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല 32.5 മില്ലി മീറ്റർ, കോട്ടയം കുമരകം 65.5 മില്ലി മീറ്റർ, എറണാകുളം ആലുവ 13.5 മില്ലി മീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക