Image

കുടുംബവീസ നിയമം വീണ്ടും കര്‍ശനമാക്കി ബ്രിട്ടൻ; വരുമാന പരിധി വര്‍ധിപ്പിച്ചു

Published on 12 April, 2024
കുടുംബവീസ നിയമം വീണ്ടും കര്‍ശനമാക്കി ബ്രിട്ടൻ; വരുമാന പരിധി വര്‍ധിപ്പിച്ചു
ണ്ടൻ: കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായി കുടുംബാഗത്തിന്റെ വിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു.കെ.

വരുമാനപരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായാണ് ഉയര്‍ത്തിയത്. 55 ശതമാനത്തിന്‍റെ വർധനവാണു വരുമാനപരിധിയില്‍ വരുത്തിയിരിക്കുന്നത്.

കുടുംബവീസ ലഭിക്കണമെങ്കില്‍ ഇനിമുതല്‍ കുറഞ്ഞത് 29,000 പൗണ്ട് വരുമാനം വേണ്ടിവരും. വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമം ഉടൻ പ്രാബല്യത്തില്‍ വന്നു. 


അടുത്തവർഷം ആദ്യത്തോടെ ഇത് 38,700 ആയി ഉയർത്തും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആണ് പുതിയ തീരുമാനം. പ്രതിവർഷം 7,45,000 എന്ന നിലയില്‍നിന്ന് മൂന്ന് ലക്ഷത്തിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക