Image

ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം അറിയിച്ചില്ല; ഇസ്രയേലിനോട് പ്രതിഷേധം അറിയിച്ച്‌ യു.എസ്

Published on 12 April, 2024
ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം അറിയിച്ചില്ല; ഇസ്രയേലിനോട്  പ്രതിഷേധം അറിയിച്ച്‌  യു.എസ്

വാഷിങ്ടണ്‍: സിറിയയിലെ ഇറാന്‍ കൗണ്‍സുലേറ്റിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഇസ്രായേലിനോട് പ്രതിഷേധം അറിയിച്ച്‌ യു.എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍.

സിറിയയില്‍ ഇറാന്‍ കൗണ്‍സുലേറ്റിന് നേരെ നടത്തിയ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണ വിവരം മുന്‍കൂട്ടി അറിയിക്കാത്തതില്‍ പെന്റഗണ്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇസ്രായേലിനോട് കടുത്ത അതൃപ്തിയുള്ളതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇറാന്‍ കൗണ്‍സുലേറ്റിന് നേരെ നടന്ന ഇസ്രായേല്‍ മിസൈല്‍ ആക്രമണമാണ് യു.എസിനെ പ്രകോപിപ്പിച്ചത്. ആക്രമണത്തെ കുറിച്ച്‌ നേരത്തെ അറിയിച്ചില്ലെന്നും ഇത് മിഡില്‍ ഈസ്റ്റ് മേഖലയിലെ അമേരിക്കന്‍ സൈനികരുടെ അപകട സാഹചര്യം ഉയർത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക