Image

ലോല ജീവിതം (കവിത: എൽസി താരമംഗലം)

Published on 12 April, 2024
ലോല ജീവിതം (കവിത: എൽസി താരമംഗലം)

ചെവിത്തട്ടിൽ തൂങ്ങി ആടും
പ്രാവേ നിനക്കെന്തു
സമാധാന സന്ദേശം
ചോരതുള്ളിയായ് ഇററുവീഴും
ചെം ചുണ്ടേ നിനക്കെന്ത്
മാദക സൗന്ദര്യം
ഇരുളിൽ പിടയ്ക്കുന്ന
ഇടം കണ്ണേ നിനക്കെന്തു സന്തോഷം?

കയറിയാൽ തീരാത്ത പടവുകൾ
മുന്നിൽ, പിന്നിൽ, പാർശ്വങ്ങളിൽ
ഒലിവു മരങ്ങളിൽ കണ്ണീരായ് ഉറയുന്ന
കനികളെ നിങ്ങൾക്ക് എവിടെ
സ്നിഗ്ദ വെളിച്ചത്തിൻ എണ്ണകിണ്ണം
സ്നേഹത്തിൻ കരുതൽ
ജീവലഹരിതൻ ചങ്കിടിപ്പ്?

തമസ് നിന്നെ വരിഞ്ഞു ശ്വാസം തടഞ്ഞാലും
പ്രകാശം പമ്പരം പോൽ
ചുറ്റി ജ്വലിക്കട്ടെ നിന്റെയുള്ളിൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക