Image

കോണ്‍സുലേറ്റിലെ ഇന്ത്യൻ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ

Published on 12 April, 2024
കോണ്‍സുലേറ്റിലെ ഇന്ത്യൻ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ

കോണ്‍സുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ വിദേശകാര്യമന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ പിരിച്ചുവിട്ടത്. അതേസമയം, വിസ നടപടികൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു.

ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം വിസയുടെ പ്രവർത്തനങ്ങള്‍ തടസ്സപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദർശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയൻ അധികൃതർ അറിയിച്ചു. ഖലിസ്ഥാന്‍ വാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാക്കുന്നതിനാലാണ് നടപടി.


കഴിഞ്ഞ സെപ്റ്റംബറിലാണ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യൻ സർക്കാരിന് പങ്കെണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. അതേസമയം കാനഡ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കുള്ള താവളമായി മാറുന്നുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. ഇതേ സമയം ഇന്നലെയും നിജ്ജറുടെ കൊലപാതകം ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക