Image

രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികള്‍ കൊല്‍ക്കത്തയില്‍ പിടിയില്‍

Published on 12 April, 2024
രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികള്‍ കൊല്‍ക്കത്തയില്‍ പിടിയില്‍

ബെംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. സ്‌ഫോടനത്തിൻ്റെ മുഖ്യ ആസൂത്രകരായ മുസാവിർ ഹുസൈൻ ഷാസിബ്, അബ്ദുല്‍ മതീൻ താഹ എന്നിവരെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചയോടെയാണ് ഇരുവരെയും കൊല്‍ക്കത്തയിലെ ഒളിത്താവളത്തില്‍ വെച്ച്‌ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പ്രതികള്‍ വ്യാജപേരുകളില്‍ കൊല്‍ക്കത്തയില്‍ താമസിച്ചുവരികയായിരുന്നു. പ്രതികളെ പിടികൂടാൻ കേരള- കർണാടക പൊലീസിന്റെ സഹായം ഉണ്ടായിരുന്നുവെന്ന് എൻ.ഐ.എ വ്യക്തമാക്കി.

പ്രതികള്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുത്തതിന് ചിക്കമംഗളുരു സ്വദേശി മുസമ്മില്‍ ഷെരീഫ് എന്നയാളെ എൻ.ഐ.എ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു.

മാർച്ച്‌ ഒന്നിനായിരുന്നു രാമേശ്വരം കഫെയില്‍ സ്ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. സ്‌ഫോടനത്തില്‍ കഫെ ജീവനക്കാർ ഉള്‍പ്പടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക